ഡെൽ വെന്യു 7 ടാബ്ലെറ്റ്

Updated on 12-Apr-2016
HIGHLIGHTS

ഡെല്ലിന്റെ മികച്ച HD സ്ക്രീൻ ക്വാളിറ്റിയുമായി വെന്യു 7

സിംഗിള്‍ സിം സപ്പോര്‍ട്ടോടുകൂടിയ ഡെല്‍ വെന്യു 7 3741 ആന്‍ഡ്രോയിഡ്‌ 4.4 കിറ്റ്‌കാറ്റ്‌ അധിഷ്‌ഠിതമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 6.95 ഇഞ്ച്‌ HD റെസൊല്യൂഷനോടുകൂടിയ ടാബ്‌്‌ലറ്റ്‌ ഇന്റല്‍ ആറ്റം പ്രോസസ്സര്‍ Z3735G, 1GB റാം, 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറ, വീഡിയോചാറ്റ്‌, 8GB ഇന്‍ബില്‍ട്ട സ്‌റ്റോറേജ്‌, 64GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌ എന്നിവയാണ്‌ മറ്റു സവിശേഷതകള്‍. 3G, മൈക്രോ യുഎസ്‌ബി 2.0, വൈ-ഫൈ 802.11 b/g/n, ബ്ലൂടൂത്ത്‌ 4.0 എന്നീ കണക്ടിവിറ്റി സവിശേഷതകളും ഉള്‍ക്കൊള്ളുന്നു. 4100mAh ബാറ്ററി ബാക്കപ്പും 315ഗ്രാം ഭാരവുമാണ്‌ ടാബിനുള്ളത്‌.ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ടാബ്ലെറ്റ് തന്നെയാണ് ഇത് .പെർഫൊമൻസിന്റെ കാര്യത്തിലും,ക്യാമറ ക്ലാരിറ്റിയുടെ കാര്യത്തിലും ഇത് മികച്ചുതന്നെ നില്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :