Bluetooth Speakers Offer: ലുക്കിൽ സ്പീക്കറെന്ന് പറയില്ല, BoAt മുതൽ സരിഗമ വരെ 3000 രൂപയ്ക്ക് താഴെ

Updated on 23-Aug-2024
HIGHLIGHTS

വീട്ടിലേക്കായാലും ആർക്കെങ്കിലും സമ്മാനിക്കാനായാലും വെറൈറ്റി Bluetooth Speaker വാങ്ങാം

നിങ്ങൾക്ക് ബ്രാൻഡഡ് Bluetooth Speaker തന്നെ വാങ്ങാവുന്നതാണ്

സാധാരണ സ്പീക്കർ വാങ്ങുന്ന പോലെ 3000 രൂപയ്ക്ക് താഴെ വിലയാകുന്നുള്ളൂ

വീട്ടിലേക്കോ പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റായോ Bluetooth Speakers വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ നിങ്ങൾക്കായി ഇതാ മികച്ച ഓഫറുകൾ ഞങ്ങൾ പറഞ്ഞുതരാം. വീട്ടിലേക്കായാലും ആർക്കെങ്കിലും സമ്മാനിക്കാനായാലും അൽപം വെറൈറ്റി പിടിച്ചാലോ?

3000 രൂപയ്ക്ക് താഴെ Bluetooth Speakers

സാധാരണ രീതിയിലുള്ള സ്പീക്കറുകളേക്കാൾ ഡിസൈനിൽ വേറിട്ടവ വാങ്ങാം. റാന്തൽ പോലെയും നൊസ്റ്റു തോന്നുന്ന റേഡിയോ ഡിസൈനിലുമുള്ള സ്പീക്കറുകൾ ലഭ്യമാണ്. ഇവയ്ക്കെല്ലാം വലിയ പണം ചെലവാക്കേണ്ട. സാധാരണ സ്പീക്കർ വാങ്ങുന്ന പോലെ 3000 രൂപയ്ക്ക് താഴെ വിലയാകുന്നുള്ളൂ.

buy best portable bluetooth speakers below rs 3000buy best portable bluetooth speakers below rs 3000

ബോട്ട് ഉൾപ്പെടെയുള്ള ബ്രാൻഡഡ് Bluetooth Speakers

അതും നിങ്ങൾക്ക് ബ്രാൻഡഡ് Bluetooth Speaker തന്നെ വാങ്ങാവുന്നതാണ്. മിന്ത്രയിലാണ് ഇത്രയും ഗംഭീര വിലക്കുറവിൽ സ്പീക്കറുകൾ എത്തിച്ചിട്ടുള്ളത്. ഇവയെല്ലാം നിങ്ങളുടെ യാത്രയിലും പാർട്ടി ലൊക്കേഷനുകളിലും ക്യാംപ് ഫയറിലും എടുത്തിട്ട് പോകാം.

അത്രയും വലിപ്പം കുറഞ്ഞ പോക്കറ്റ്-ഫ്രണ്ട്ലി വയർലെസ് സ്പീക്കറുകളാണ് ലിസ്റ്റിലുള്ളത്. മിന്ത്ര ഇവയ്ക്ക് നൽകുന്ന ഓഫറുകൾ നോക്കാം.

Portronics ഡാഷ് 6 ബ്ലാക്ക് പോർട്ടബിൾ സ്പീക്കർ

കാണാൻ റാന്തൽ ഡിസൈനിലുള്ള പോർട്രോണിക്സ് സ്പീക്കർ ബജറ്റ് വിലയിൽ വാങ്ങാം. 4-ഇൻ-1 LED ലൈറ്റ് ലാമ്പുള്ള സ്പീക്കറാണിത്. ദീർഘനേരത്തേക്ക് പ്ലേബാക്ക് ടൈം ലഭിക്കും. IPX65 റേറ്റിങ്ങോടെയാണ് സ്പീക്കർ വരുന്നത്.

2999 രൂപയാണ് ഈ ബ്ലൂടൂത്ത് സ്പീക്കറിന്റെ ശരിക്കുള്ള വില. എന്നാൽ കൂപ്പൺ കിഴിവ് ഉൾപ്പെടെ 500 രൂപ ലഭിക്കുന്നു. MYNTRA200 എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ മതി. ഇങ്ങനെ 2499 രൂപയ്ക്ക് പോർട്ടബിൾ സ്പീക്കർ പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള ലിങ്ക്.

boAt Stone 260 പോർട്ടബിൾ സ്പീക്കർ

IPX5 വാട്ടർപ്രൂഫുള്ള ബ്ലൂടൂത്ത് സ്പീക്കറാണിത്. ഒരു ഹാൻഡ് പൌച്ചിന്റെ ഡിസൈനാണുള്ളത്. അതിനാൽ എവിടെയും കൊണ്ടുനടക്കാം. 4-5 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാനുള്ള ബാറ്ററി കപ്പാസിറ്റിയുണ്ട്.

യഥാർഥ വില: ₹2490
MYNTRA200 കൂപ്പണിലൂടെ 200 രൂപ കിഴിവ്. 2290 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. മിന്ത്ര ലിങ്ക്.

Saregama കാർവാൻ ബ്ലൂടൂത്ത് സ്പീക്കർ

പ്രതീകാത്മക എഐ ചിത്രം

ഇത് ചതുരാകൃതിയിലുള്ള ബ്ലൂടൂത്ത് സ്പീക്കറാണ്. നിങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന വയർലെസ് സ്പീക്കറെന്ന് പറയാം. ഇതിൽ 20 പ്രീ-ലോഡഡ് സൂത്തിങ് സൌണ്ട് വരെ ലഭ്യമാണ്. 3.4 സെന്റി മീറ്റർ മാത്രമാണ് നീളം. 5 സെന്റി മീറ്റർ വീതിയും 6.5 സെന്റി മീറ്റർ ഉയരവുമുണ്ട്.

യഥാർഥ വില: ₹1990
ഓഫറിലെ വില: ₹1194

MYNTRA200 കൂപ്പൺ കിഴിവ് കൂടി ഉൾപ്പെടുത്തി 994 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള മിന്ത്ര ലിങ്ക്.

Read More: iQOO Z9s in India: കാണാൻ ഐക്യൂ 12 പോലെ, വില 19,999 രൂപ മുതൽ, Snapdragon പ്രോസസറും| TECH NEWS

SWISS MILITARY ബ്ലൂടൂത്ത് സ്പീക്കർ

1500mah ബാറ്ററി കപ്പാസിറ്റിയുള്ള ബ്ലൂടൂത്ത് സ്പീക്കറാണിത്. 10 മീറ്റർ വരെ അകലത്തിൽ കണക്റ്റാകുന്നു. 4 മണിക്കൂർ വരെ തുടർച്ചയായ പ്ലേബാക്കും ലഭിക്കുന്നതാണ്.

യഥാർഥ വില: ₹3490
ഓഫറിലെ വില: ₹2094

MYNTRA200 കൂപ്പൺ ഉപയോഗിച്ചാൽ 200 രൂപ കൂടി വിലക്കുറവ് ലഭിക്കും. ഇങ്ങനെ 1894 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള മിന്ത്ര ലിങ്ക്.

NOISE Vibe 2 5W പോർട്ടബിൾ സ്പീക്കർ

പ്രതീകാത്മക എഐ ചിത്രം

15 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കുന്ന ബ്ലൂടൂത്ത് സ്പീക്കറാണിത്. 5W പവർ ഔട്ട്പുട്ടാണ് നോയിസ് സ്പീക്കറിൽ വാഗ്ദാനം ചെയ്യുന്നത്. 1 വർഷ വാറണ്ടി ഇതിന് ലഭിക്കുന്നു.

യഥാർഥ വില: ₹3499
ഓഫറിലെ വില: ₹1499
കൂപ്പൺ ഓഫർ നോയിസ് സ്പീക്കറിന് ലഭ്യമല്ല. എന്നാൽ കൊടക് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 750 രൂപ വരെ കിഴിവ് നേടാം. പർച്ചേസിനുള്ള മിന്ത്ര ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :