അസൂസ് സെൻപാഡ് 7.0

അസൂസ് സെൻപാഡ്  7.0
HIGHLIGHTS

തനിമയാർന്ന പെർഫൊമൻസുമായി അസൂസ് ടാബ്ലെട്ടുകൾ

തായ്‌വാനീസ്‌ കമ്പനിയായ അസൂസ്‌ തങ്ങളുടെ സെൻപാഡ്‌ 7.0 യ്‌ക്ക്‌ 11,999 രൂപയാണ്‌ വില നിശ്ചയിച്ചിരുന്നത്‌. വോയിസ്‌ കോളിംഗ്‌ സപ്പോർട്ടോടുകൂടിയതാണ്‌ ടാബ്ലെട്ടുകൾ . കൂടാതെ DTS-HD പ്രീമിയം സൗണ്ട്‌ ടെക്‌നോളജിയോടുകൂടിയതാണിവ. ഇന്റർചേഞ്ചബിൾ കവർ ഡിസൈനാണ്‌ മറ്റൊരു പ്രധാന സവിശേഷത. 5.1 ചാനൽ സറൗണ്ട്‌ സൗണ്ടിനായുള്ള ഓഡിയോ കവർ , പവർ കെയ്‌സ്‌ എന്നിവയും ടാബ്‌ ഉള്‍ക്കൊള്ളുന്നു. പവർ കെയ്‌സ്‌ 15 മണിക്കൂര്‍വരെ ബാറ്ററി ദൈർഘ്യം എക്‌സ്റ്റന്‍ഡ്‌ ചെയ്യാൻ സഹായിക്കുന്നു.

 

ടാബിന്‌ 7 ഇഞ്ച്‌ HD ഡിസ്‌പ്ലേയാണുള്ളത്‌. കോർണിംഗ്‌ ഗോറില്ലഗ്ലാസ്‌ സംരക്ഷണവുമുണ്ട്‌. 64 ബിറ്റ്‌ ക്വാഡ്‌ കോർ ഇന്റൽ ആറ്റം X3-C3230 പ്രോസസ്സർ , 1GB / 2GB റാം, 8GB /16GB ബിൽട്ട്‌ ഇന്‍ സ്‌റ്റോറേജ്‌, മൈക്രോ എസ്‌ഡി കാർഡു വഴി 128GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌ എന്നിവയാണ്‌ പ്രധാന സവിശേഷതകൾ . സെന്‍പാഡ്‌ 7.0 ടാബിന്റെ 1GB റാം വേരിയന്റിന്‌ 5 മെഗാപിക്‌സല്‍ റിയർ ക്യാമറയും 0.3 മെഗാപിക്‌സൽ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറയുമാണുള്ളത്‌. 2GB റാം മോഡലിന്‌ 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറയുമുണ്ട്‌. ആന്‍ഡ്രോയിഡ്‌ 5.0 ലോലിപോപ്പ്‌, സെൻ UI അധിഷ്‌ഠിതമായാണ്‌ പ്രവർത്തനം. Wi-Fi 802.11b/g/n, ബ്ലൂടൂത്ത്‌ 4.0, മൈക്രോ യുഎസ്‌ബി എന്നീ കണക്ടിവിറ്റു ഓപ്ഷനുകളും ടാബ്‌ സപ്പോർട്ട്‌ ചെയ്യുന്നു. ഇതിനെല്ലാം പുറമെ മൈക്രോ സിം, GPRS/EDGE, 3G via SIM എന്നിവ സഹിതമാണ്‌ ടാബ്‌ വിപണിയിലെത്തുന്നത്‌. 8 മണിക്കൂർ ബാറ്ററി ലൈഫ്‌ പ്രദാനം ചെയ്യുന്ന സെന്‍പാഡ്‌ 7.0 ന്‌ 13Wh Li-polymer ബാറ്ററിയാണുള്ളത്‌. കറുപ്പ്‌, വെള്ള, അറോറ മെറ്റാലിക്‌ നിറങ്ങളില്‍ ടാബ്‌ ലഭ്യമാകും. 189 x 110.9 x 8.7mm വലുപ്പമുള്ള ടാബിന്‌ 272 ഗ്രാം ഭാരമാണുള്ളത്‌.

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo