AI Camera കണ്ണു തുറന്നു; 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പിഴയുണ്ടോ?

AI Camera കണ്ണു തുറന്നു; 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പിഴയുണ്ടോ?
HIGHLIGHTS

ട്രാഫിക് സിഗ്നലിലെ പിഴവുകൾ, നോ പാർക്കിങ്, ഹെൽമറ്റ്- സീറ്റ് ബെൽറ്റ് എന്നിവയിലെ വീഴ്ചകൾക്ക് AI പിഴ ചുമത്തും

12 വയസിന് താഴെയുള്ള കുട്ടികളുമായുള്ള യാത്രയ്ക്ക് നിലവിൽ പിഴ ഈടാക്കില്ല

നഗരമായാലും ഗ്രാമമായാലും റോഡിൽ പിഴവ് കാണിച്ചാൽ പിഴ ഈടാക്കാനൊരുങ്ങി AI വീണ്ടുമെത്തിയിരിക്കുന്നു. June 5 മുതൽ സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ചിട്ടുള്ള AI ക്യാമറകൾ നിയമ ലംഘനങ്ങൾ നിരീക്ഷിക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഇന്ന് രാവിലെ 8 മണി മുതലാണ് AI Cameraകൾ പ്രവർത്തനക്ഷമമായത്. 

12 വയസിന് താഴെ കുട്ടികളുമായുള്ള യാത്ര?

ഗ്രാമപ്രദേശങ്ങളിലെ ഉൾവഴികളിൽ കൂടിയുള്ള യാത്രകളിലും തെറ്റ് ചെയ്താൽ ക്യാമറക്കണ്ണുകളുടെ പിടി വീഴും. കൂടാതെ, ട്രാഫിക് സിഗ്നലിലെ പിഴവുകൾ, നോ പാർക്കിങ്, ഹെൽമറ്റ്- സീറ്റ് ബെൽറ്റ് എന്നിവയിലെ വീഴ്ചകൾ തുടങ്ങിയവയെല്ലാം പിഴവുകളിൽ ഉൾപ്പെടുന്നു. എന്നാൽ മൂന്ന് യാത്രികർ ഇരുചക്ര വാഹനങ്ങളിൽ അനുവദനീയമല്ലെങ്കിലും, 12 വയസിന് താഴെയുള്ള കുട്ടികളുമായുള്ള യാത്ര നിലവിൽ പിഴ ഈടാക്കില്ലെന്നാണ് MVD അറിയിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച്,  കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ഇതുവരെ വ്യക്തത ലഭിക്കാത്തതാണ് തീരുമാനം എടുക്കുന്നതിൽ കാലതാമസം ഉണ്ടാക്കുന്നത്. എന്നിരുന്നാലും, കേന്ദ്രസർക്കാരിന്റെ ഔപചാരികമായ മറുപടി ലഭിച്ച ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, 4 വയസ്സിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്നും നിർദേശിക്കുന്നുണ്ട്.

പിഴവുകൾക്കുള്ള പിഴ വിശദമായി

  • നോ പാർക്കിങ് പിഴവിനാണ് ഏറ്റവും കുറഞ്ഞ പിഴ വരുന്നത്. അതായത്, 250 രൂപയാണ് അപകടകരമായ/ അനധികൃത പാർക്കിങ്ങിന് ഈടാക്കുക.  
  • ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേരുമായി യാത്ര ചെയ്താൽ 1000 രൂപ പിഴ. എന്നാൽ 12 വയസ്സിന് താഴെയുള്ള കുട്ടികളാണെങ്കിൽ തൽക്കാലം പിഴ ഈടാക്കില്ല.
  • ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന് 2000 രൂപ.
  • അമിതവേഗത്തിലുള്ള യാത്രയ്ക്ക് 1500 രൂപ 
  • ഹെൽമറ്റ് വയ്ക്കാതെയുള്ള യാത്രയ്ക്ക് 500 രൂപ പിഴ. ഇതിൽ 4 വയസ്സിന് മുകളിൽ പ്രായമുള്ളവർ മുതൽ എല്ലാവർക്കും ഹെൽമറ്റ് നിർബന്ധം.
  • സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് 500 രൂപ പിഴവ്. ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം.
  • റെഡ് സിഗ്‌നൽ മുറിച്ചു കടക്കുന്നവരുടേത് കോടതിയ്ക്ക് കൈമാറും.

ഇവയെല്ലാം ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരിക്കുന്ന പിഴവുകളാണ്. 
(Source: മനോരമ ഓൺലൈൻ)

കേരളത്തിലെ നിരത്തുകൾ നിരീക്ഷിക്കുന്ന AI

സംസ്ഥാനത്തുടനീളമായി 692 AI ക്യാമറകളാണ് ഇപ്പോൾ സജീവമായിരിക്കുന്നതെന്ന് കേരള ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശേഷിക്കുന്ന 34 ക്യാമറകൾ വരും ദിവസങ്ങളിൽ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

AIയും വിവാദങ്ങളും

AI കേരളത്തിൽ സ്ഥാപിച്ചതിന് പിന്നാലെ ഒട്ടനവധി ആരോപണങ്ങളും വിമർശനങ്ങളും സംസ്ഥാന സർക്കാരിന് എതിരെയും മോട്ടോർ വകുപ്പിനെതിരെയും ഉയർന്നു. AI ക്യാമറയുടെ കരാറിൽ അഴിമതിയുണ്ടെന്നതായിരുന്നു വിവാദം.

പ്രൈവസിയ്ക്ക് പ്രശ്നമാണോ AI?

ഇതിന് പുറമെ, AI സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതായും പറയുന്നുണ്ട്. സിരി, അലക്‌സ പോലുള്ള വെർച്വൽ അസിസ്റ്റന്റ് സംവിധാനങ്ങളും ഫേസ് റെക്കഗ്നിഷൻ സംവിധാനങ്ങളും AIയിൽ വരുന്നു. ഇതാണ് സ്വകാര്യത സംബന്ധിച്ച് ആശങ്ക ഉയർത്തുന്നതും. 

AI Technology അൽഗോരിതങ്ങൾ ഉപയോഗിച്ചും മറ്റുമാണ് പ്രവർത്തിക്കുക. കൂടുതൽ മികച്ച വിവരങ്ങൾക്കായി AI ആശ്രയിക്കുന്ന ഡാറ്റകളിൽ വ്യക്തികളുടെ പേര്, വിലാസം, സാമ്പത്തിക വിവരങ്ങൾ,  മെഡിക്കൽ റെക്കോർഡുകൾ, സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ അങ്ങനെ പലതും ഉൾപ്പെട്ടിരിക്കാം. ഇങ്ങനെ സെൻസിറ്റീവ് വിവരങ്ങൾ ഉൾപ്പെടെയുള്ളവ AI Technology ശേഖരിക്കുകയും പ്രോസസിങ് നടത്തുകയും ചെയ്യുന്നതിനാൽ ഇതിലേക്ക് ആർക്കെല്ലാം ആക്സസ് ലഭിക്കുമെന്നതിലും ജനങ്ങൾ ഭയപ്പെടുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo