രാജ്യത്ത് UPI ഉപയോഗം അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുകയാണ്. ചെറുഗ്രാമങ്ങളിലേക്കും വ്യാപാര ആവശ്യങ്ങൾക്കും, വ്യക്തിഗത ആവശ്യങ്ങൾക്കും, മറ്റും യുപിഐ ഉപയോഗിക്കാൻ തുടങ്ങി. സാധാരണക്കാർക്കും ഈ പേയ്മെന്റ് സംവിധാനം ലഭിക്കുന്നതിന് ഈയിടെ ഇറങ്ങിയ ഫീച്ചർ ഫോണുകൾ വരെ യുപിഐ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വന്നത്.
യുപിഐ ഉപയോഗം വർധിക്കുന്നതിന് അനുസരിച്ച് അതിലെ ഫീച്ചറുകളും വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ യുപിഐ പേയ്‌മെന്റുകൾക്കായി Rupay Credit cardകളും ആക്ടീവാക്കിയിരുന്നു.
Also Read: 2 WhatsApp 1 Phone: ഒരു WhatsAppൽ ഒന്നിൽ കൂടുതൽ അക്കൗണ്ട് എടുക്കാം! ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
ഡിജിറ്റൽ പേയ്മെന്റിൽ യുപിഐയും ക്രെഡിറ്റ് കാർഡും തമ്മിൽ യോജിപ്പിക്കുന്നത് വളരെ ഉപയോഗപ്രദമാണ്. റൂപേ കാർഡുകൾ ഇങ്ങനെ യുപിഐയുമായി ചേർക്കുമ്പോൾ എന്തെല്ലാം നേട്ടങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നതെന്ന് നോക്കാം.
റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സുപ്രധാന നേട്ടം അത് ലളിതമായ രീതിയിൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുമെന്നതാണ്. യുപിഐയുമായി കണക്റ്റ് ചെയ്യുമ്പോൾ ഒരൊറ്റ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്.
ബില്ലുകൾ എളുപ്പത്തിൽ അടയ്‌ക്കാനും ഓൺലൈൻ ഷോപ്പിങ്ങിനുമെല്ലാം ഇത് സൌകര്യപ്രദമാണ്. കൂടാതെ, യുപിഐ വഴി പിയർ-ടു-മർച്ചന്റ് ഇടപാട് നടത്താനും ഇത് സഹായിക്കും. ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെയോ നാവിഗേറ്റ് ചെയ്യാതെ, എളുപ്പത്തിലും വേഗത്തിലും ഇങ്ങനെയുള്ള പേയ്മെന്റുകൾ പൂർത്തിയാക്കാമെന്നതാണ് ഇതിലെ നേട്ടം.
റിവാർഡുകളും ക്യാഷ്ബാക്കും ഇഷ്ടപ്പെടാത്തവർ ആരുമില്ലായിരിക്കും, അല്ലേ? പണമടയ്ക്കുമ്പോഴോ, കൈമാറുമ്പോഴോ റിവാർഡുകൾ യുപിഐ ആപ്പുകളിൽ ലഭിക്കാറുണ്ട്. എങ്കിലും ക്രെഡിറ്റ് കാർഡുകളിലൂടെയുള്ള യുപിഐ ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകളും ക്യാഷ്ബാക്ക് ഓഫറുകളും കൂടുതലുണ്ടായിരിക്കും. ഇത് ഉപയോക്താക്കളെ യുപിഐ- ക്രെഡിറ്റ് കാർഡ് ലിങ്കിങ്ങിലേക്ക് കൂടുതലും ആകർഷിക്കും.
പണം കൈമാറ്റത്തിൽ എത്ര ചെലവാക്കുന്നു എന്നും മറ്റും കൃത്യമായി അവലോകനം ചെയ്ത് മനസിലാക്കാനും മാനേജ് ചെയ്യാനും, അതുവഴി അമിത ചെലവ് നിയന്ത്രിക്കാനും സാധിക്കും. നിങ്ങളുടെ പണം നന്നായി കൈകാര്യം ചെയ്യാനും സാമ്പത്തിക ആസൂത്രണം ചെയ്യാനും ഒരൊറ്റ പ്ലാറ്റ്ഫോം മതി എന്നതാണ് ഗുണം.
കൂടുതൽ എളുപ്പത്തിൽ ഓൺലൈൻ ഷോപ്പിങ് നടത്താനും ഇതാണ് ഏറ്റവും മികച്ച മാർഗം. കൂടുതൽ റിവാർഡ് ഓപ്ഷനുകൾക്കും, കൂടാതെ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉൽപ്പന്നങ്ങളും മറ്റും വിപുലമായി കാണാനും യുപിഐ- ക്രെഡിറ്റ് കാർഡ് ലിങ്കിങ് സഹായിക്കും. അതുപോലെ പെട്ടെന്ന് ഇടപാടുകൾ നടത്താനും ഫണ്ട് കൈമാറ്റം ചെയ്യാനും ക്രെഡിറ്റ് കാർഡ് ഫണ്ടുകൾ ഉപയോഗിക്കാം.
നിങ്ങൾക്കും യുപിഐ– ക്രെഡിറ്റ് കാർഡ് ബന്ധിപ്പിക്കണമെങ്കിൽ അതിന്റെ ഗൈഡ് ഇവിടെ വിവരിക്കുന്നു.