പുതിയ ലോകത്തിന്റെ വായന മൊബൈൽ ഫോണിലും ടാബ്‌ലറ്റുകളിലുമൊക്കെയാണ്. ആമസോണിന്റെ കൈന്റിൽ , ആപ്പിളിന്റെ ഐബുക്ക്സ്, ഗൂഗിളിന്റെ പ്ലേബുക്‌സ് തുടങ്ങിയവയാണ് ഇ-വായന ഇഷ്ടപ്പെടുന്നവർ വായനയ്ക്കായി തെരഞ്ഞെടുക്കാറ്.അകൂട്ടത്തിലേക്കു ഇതാ മറ്റൊരു ഇന്ത്യൻ ഈ ബുക്ക് കൂടി
ജഗ്ഗർനോട്ട്' ( Juggernaut ) എന്നാണ് ഇന്ത്യൻ മൊബൈൽ പുസ്തകപ്രസാദകരുടെ പേര്. പെന്‍ഗ്വിന്‍ ഇന്ത്യയുടെ മുൻ പ്രസാധക ചികി സർ ക്കാർ , ഓണ്‍ലൈൻ പോർട്ടലായ സോമാന്റോയുടെ മുൻ വൈസ് പ്രസിഡന്റായ ദുർഗ്ഗ രഘുനാഥ് എന്നിവരാണ് 'ജഗ്ഗർനോട്ടി'ന്റെ സ്ഥാപകർ . ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്മാർട്ട്‌ഫോൺ പബ്ലിഷിങ് സംരംഭമാണ് ജഗ്ഗർനോട്ട്. 24 ജീവനക്കാരാണ് ജഗ്ഗർനോട്ടിനുള്ളത്. നിലവിൽ 150 ഓളം പുസ്തകങ്ങളും 99 ഓളം എഴുത്തുകാരും തങ്ങൾക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇപ്പോൾ ഗൂഗിള്‍ പ്ലേസ്റ്റോറിലും ലഭ്യമാണ്. ഐഓഎസ് ആപ്ലിക്കേഷൻ ഉടന്‍ പുറത്തിറങ്ങും.