WhatsApp Mistakes: ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കാത്തവർ വിരളമെന്ന് പറയാം. ലോകമൊട്ടാകെ ഏകദേശം 4 ബില്യൺ ഉപയോക്താക്കൾ WhatsApp ഉപയോഗിക്കുന്നുണ്ട്. പേഴ്സണൽ കാര്യങ്ങൾക്ക് മാത്രമല്ല, ജോലി ആവശ്യങ്ങൾക്കും ബിസിനസ്സിനുമെല്ലാം വാട്സ്ആപ്പ് അത്യാവശ്യമായിരിക്കുന്നു.
എന്തുകാര്യവും അനുനിമിഷം പങ്കിടാനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് തരുന്നത്. എന്തും വാട്സ്ആപ്പിൽ പങ്കിടാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും, നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പല്ല ഇത്. ചില കാര്യങ്ങൾ വാട്സ്ആപ്പിലൂടെ ഷെയർ ചെയ്താൽ അത് പണിയാകും.
നിങ്ങൾ ചെയ്യുന്ന WhatsApp Mistakes നിങ്ങളെ നിയമക്കുരുക്കുകളിലാക്കും. ചിലപ്പോൾ ഫോട്ടോ ഷെയർ ചെയ്യുന്നതിൽ വരെ ഇത്തരം തെറ്റുകൾ വന്നാൽ അത് നിങ്ങൾക്ക് വലിയ പണിയാകും. നിങ്ങൾ അറിയാതെ ചെയ്യുന്നതാണെങ്കിലും പ്രശ്നമായാൽ നിയമക്കുരുക്കാകും.
വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഓരോരുത്തരും തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
ഇന്ന് ഫോട്ടോകളും വീഡിയോകളും പങ്കിടുന്നതിന് വാട്സ്ആപ്പ് പ്രധാനമാണല്ലോ? എന്നാൽ എല്ലാ ഫോട്ടോകളും, ഏത് തരത്തിലും ഷെയർ ചെയ്യാമെന്ന ധാരണ വേണ്ട. പലരെയും വ്യക്തിഹത്യ ചെയ്യാനും മറ്റും വാട്സ്ആപ്പ് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ഇതിന് മെറ്റ തന്നെ ചില നിയന്ത്രണങ്ങൾ നടപ്പിലാക്കി.
വാട്സ്ആപ്പ് വഴി അയക്കുന്ന മെസേജുകൾക്കും ഫോട്ടോകൾക്കും നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് മാർഗനിർദേശങ്ങൾ പങ്കുവച്ചിരുന്നു. ഇവ ലംഘിച്ചാൽ അത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കും.
Adult content: ഫോട്ടോകൾ അയക്കുമ്പോൾ അവയിൽ അഡൾട്ട് കണ്ടന്റുകളോ തീമുകളോ ഉൾപ്പെടുത്തരുത്. ഇങ്ങനെയുള്ള ഫോട്ടോകൾ തുടർച്ചയായി പങ്കിടുന്നത് നിയമലംഘനമാണ്. നിങ്ങളുടെ അക്കൗണ്ട് നിരോധിക്കുന്നതിലേക്ക് ഇത് വഴി വയ്ക്കും. ഇവ നിയമപരമായ പ്രശ്നങ്ങളിലും നിങ്ങളെ കൊണ്ടെത്തിക്കും.
മറ്റുള്ളവരെ അപകീർത്തിപ്പെടുത്തിയാൽ പണിയാകും: ഒരു ഫോട്ടോയിലൂടെയോ വീഡിയോയിലൂടെയോ നിങ്ങൾ ആരെയെങ്കിലും പരിഹസിക്കുകയോ കളിയാക്കുകയോ ചെയ്യരുത്. ഒരു വ്യക്തിയെ അവഹേളിക്കുന്ന തരത്തിലുള്ള ട്രോളുകളും പ്രശ്നമാണ്. ഇങ്ങനെ അപകീർത്തിപ്പെടുത്തിയാൽ അത് വലിയ നിയമനടപടിക്ക് കാരണമായേക്കും. ഇത് സൈബർ ആക്‌ട് പ്രകാരം കുറ്റകരമാണ്.
ദേശവിരുദ്ധ ഉള്ളടക്കം ഒഴിവാക്കുക: ദേശവിരുദ്ധമായി തോന്നുന്ന മെസേജുകളോ ഫോട്ടോകളോ വീഡിയോകളോ പങ്കിടരുത്. ഇവയ്ക്ക് എതിരെ നിയമപാലകരിൽ നിന്നും കർശനമായ നടപടിയുണ്ടാകും. കൂടാതെ നിങ്ങളുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തേക്കാം.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഒഴിവാക്കുക: കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള മെസേജുകൾ ഒഴിവാക്കണം. ഇങ്ങനെയുള്ള അശ്ലീല ഉള്ളടക്കങ്ങൾ വാട്സ്ആപ്പിൽ പങ്കിടാതിരിക്കുക. ഇത് നിയമപരമായി വലിയ കുറ്റമാണ്.
Also Read: BSNL D2D: ഇതെന്ത് മറിമായം? SIM ഇല്ലാതെ ഫോൺ വിളിക്കാം, മെസേജ് അയക്കാം! ബല്ലാത്തൊരു Technology തന്നെ…