REDMI 8, REDMI 8A ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;MIUI 11 അപ്പ്ഡേറ്റ് ലഭിച്ചുതുടങ്ങി

REDMI 8, REDMI 8A ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;MIUI 11 അപ്പ്ഡേറ്റ് ലഭിച്ചുതുടങ്ങി
HIGHLIGHTS

ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ഇപ്പോൾ MIUI 11 ലഭിച്ചുതുടങ്ങി .റെഡ്മി K20 കൂടാതെ K20 പ്രൊ മോഡലുകളിൽ ആയിരുന്നു കഴിഞ്ഞയാഴ്ചയിൽ MIUI 11അപ്പ്‌ഡേഷനുകൾ ലഭിച്ചത് .എന്നാൽ ഇപ്പോൾ ഷവോമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ പുതിയ MIUI 11 അപ്പ്‌ഡേഷനുകൾ ലഭിക്കുന്നു .റെഡ്‌മിയുടെ 8 കൂടാതെ റെഡ്‌മിയുടെ 8A എന്നി സ്മാർട്ട് ഫോണുകളിൽ ആണ് MIUI 11 അപ്പ്‌ഡേഷനുകൾ ലഭിക്കുന്നത് .റെഡ്‌മിയുടെ 8 ഫോണുകളിൽ ഇത് 600MB യും കൂടാതെ റെഡ്‌മിയുടെ 8a മോഡലുകളിൽ ഇത് 544MBയും ആണ് വരുന്നത് .

റെഡ്‌മിയുടെ 8 

6.22  ഇഞ്ചിന്റെ HD പ്ലസ് dot notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .720 x 1520  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm® Snapdragon™ 439 (Adreno 505 650MHz) പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ് 5 നൽകിയിരിക്കുന്നു .3GB+32GB കൂടാതെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ  .512  ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 8 എ മോഡലുകളിൽ  സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 + 2 മെഗാപിക്സലിന്റെ  Sony IMX363 പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

റെഡ്‌മിയുടെ 8A 

6.22  ഇഞ്ചിന്റെ HD പ്ലസ് dot notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .720 x 1520  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Octa-core 2.0GHz Qualcomm® Snapdragon™ 439പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

2 ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .256 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 8 എ മോഡലുകളിൽ  സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 12മെഗാപിക്സലിന്റെ  Sony IMX363 പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo