നിലവിലത്തെ ചൈനയുടെ നടപടികൾക്കെതിരെ ഇപ്പോൾ ഇന്ത്യയിൽ ജനരോക്ഷം കത്തിപ്പടർന്നിരിക്കുകയാണ് .ചൈനയുടെ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും നിരോധിക്കണം എന്ന ആവിശ്യം ഇപ്പോൾ ഇന്ത്യയിൽ ഉയർന്നു വന്നിരിക്കുന്നു .ചൈനയ്ക്ക് ഏറ്റവും കൂടുതൽ വാണിജ്യം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .
ചൈനയുടെ ഇലട്രോണിക്സ് ഉത്പന്നങ്ങൾ മാത്രമല്ല ചൈനയുടെ ആപ്ലിക്കേഷനുകൾക്കും ഇന്ത്യയിൽ കൂടുതൽ ഉപഭോതാക്കൾ ഉണ്ട്.അത്തരത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടിക്ക് ടോക്ക് .കോടിക്കണക്കിനു ആളുകളാണ് ഇപ്പോൾ ടിക്ക് ടോക്ക് ഇന്ത്യയിൽ തന്നെ ഉപയോഗിക്കുന്നത് .
എന്നാൽ ഇപ്പോൾ ടിക്ക് ടോക്കിനെ പൂട്ടുവാൻ പുറത്തിറക്കിയ മറ്റൊരു ആപ്ലികേഷൻ ആയിരുന്നു Mitron ആപ്പുകൾ .ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ Mitron ആപ്പുകൾ ഇന്ത്യയിൽ വളരെ ജനപ്രീതി നേടിയിരിക്കുന്നു എന്നതാണ് .റിപ്പോർട്ടുകൾ പ്രാകാരം 60 ദിവസംകൊണ്ടു Mitron ആപ്പുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത് ഏകദേശം 1 കോടിയ്ക്ക് മുകളിൽ ആളുകളാണ് .ഈ കണക്കുകൾ Mitron ആപ്പുകളുടെ ജനപ്രീതി കൂട്ടുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് .