ചൈനയുടെ ടിക്ക് ടോക്കിനെ കടത്തിവെട്ടി മിട്രോൺ ;1 കോടിയ്ക്ക് മുകളിൽ ഡൗൺലോഡ്

ചൈനയുടെ ടിക്ക് ടോക്കിനെ കടത്തിവെട്ടി മിട്രോൺ ;1 കോടിയ്ക്ക് മുകളിൽ ഡൗൺലോഡ്
HIGHLIGHTS

ടിക്ക് ടോക്കിനെ പൂട്ടാൻ ഇതാ Mitron ആപ്പുകൾ

60 ദിവസ്സം കൊണ്ട് 1 കോടിയ്ക്ക് മുകളിൽ ഡൗൺലോഡ്

നിലവിലത്തെ ചൈനയുടെ നടപടികൾക്കെതിരെ ഇപ്പോൾ ഇന്ത്യയിൽ ജനരോക്ഷം കത്തിപ്പടർന്നിരിക്കുകയാണ് .ചൈനയുടെ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും നിരോധിക്കണം എന്ന ആവിശ്യം ഇപ്പോൾ ഇന്ത്യയിൽ ഉയർന്നു വന്നിരിക്കുന്നു .ചൈനയ്ക്ക് ഏറ്റവും കൂടുതൽ വാണിജ്യം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .

ചൈനയുടെ ഇലട്രോണിക്സ് ഉത്പന്നങ്ങൾ മാത്രമല്ല ചൈനയുടെ ആപ്ലിക്കേഷനുകൾക്കും ഇന്ത്യയിൽ കൂടുതൽ ഉപഭോതാക്കൾ ഉണ്ട്.അത്തരത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടിക്ക് ടോക്ക് .കോടിക്കണക്കിനു ആളുകളാണ് ഇപ്പോൾ ടിക്ക് ടോക്ക് ഇന്ത്യയിൽ തന്നെ ഉപയോഗിക്കുന്നത് .

എന്നാൽ ഇപ്പോൾ ടിക്ക് ടോക്കിനെ പൂട്ടുവാൻ പുറത്തിറക്കിയ മറ്റൊരു ആപ്ലികേഷൻ ആയിരുന്നു Mitron ആപ്പുകൾ .ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ Mitron ആപ്പുകൾ ഇന്ത്യയിൽ വളരെ ജനപ്രീതി നേടിയിരിക്കുന്നു എന്നതാണ് .റിപ്പോർട്ടുകൾ പ്രാകാരം 60 ദിവസംകൊണ്ടു Mitron ആപ്പുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത് ഏകദേശം 1 കോടിയ്ക്ക് മുകളിൽ ആളുകളാണ് .ഈ കണക്കുകൾ Mitron ആപ്പുകളുടെ ജനപ്രീതി കൂട്ടുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo