Microsoft Surface Go 2 ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു
Intel 11th Gen i5 CPU പ്രോസ്സസറുകളിലാണ് ഇത് എത്തിയിരിക്കുന്നത്
മൈക്രോസോഫ്റ്റിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു .Microsoft Surface Laptop Go 2 എന്ന ലാപ്ടോപ്പുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .11th Gen i5 CPU പ്രോസ്സസറുകളിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം നടക്കുന്നത് .ഈ Microsoft Surface Laptop Go 2 ലാപ്ടോപ്പുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
Microsoft Surface Laptop Go 2
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 12.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1,536×1,024 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ Quad-core 11th Gen Intel Core i5 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
അതുപോലെ തന്നെ Windows 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ 1.12 കിലോഗ്രാം ഭാരമാണ് ഈ ലാപ്ടോപ്പുകൾക്കുള്ളത് .വില നോക്കുകയാണെങ്കിൽ Laptop Go 2 i5/4GB/128GB മോഡലുകൾക്ക് 79,090 രൂപയാണ് ആരംഭ വില വരുന്നത് .
അതുപോലെ തന്നെ Laptop Go 2 i5/8GB/128GB മോഡലുകൾക്ക് 85590 രൂപയും കൂടാതെ Laptop Go 2 i5/8GB/256GB മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 91,690 രൂപയും ആണ് വില വരുന്നത് .അവസാനമായി ലഭിക്കുന്ന വേരിയന്റുകളാണ് Laptop Go 2 i5/16GB/256GB എന്ന മോഡലുകൾ .1,04,590 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .