മൈക്രോമാക്സിന്റെ ഇൻ സീരിയസ്സ് എത്തുന്നത് HELIO G35, G85 പ്രോസ്സസറുകളിൽ

Updated on 28-Oct-2020
HIGHLIGHTS

മൈക്രോമാക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഇൻ സീരിയസ്സ് ആണ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത്

HELIO G35 OR G85 പ്രോസ്സസറുകളിലാണ് ഇ സ്മാർട്ട് ഫോണുകൾ എത്തുന്നത്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ മൈക്രോമാക്സ് തിരിച്ചു വരുന്നു .മികച്ച ഫീച്ചറുകളിൽ സ്മാർട്ട് ഫോണുകളുമായാണ് ഇത്തവണ മൈക്രോമാക്സ് തിരിച്ചു വരുന്നത് .അതുപോലെ തന്നെ മേക്ക് ഇൻ ഇന്ത്യൻ എന്ന ലേബലിൽ തന്നെയാണ് മൈക്രോമാക്സ് എത്തുന്നത് .

https://twitter.com/Micromax__India/status/1321001292249006081?ref_src=twsrc%5Etfw

കഴിഞ്ഞ ദിവസ്സം ഇതിനെ സംബന്ധിച്ചു മൈക്രോമാക്സിന്റെ ഭാഗത്തുനിന്നും ഒരു ട്വീറ്റ് എത്തിയിരിക്കുന്നു .അതിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നത് Helio G35 കൂടാതെ G85 പ്രോസ്സസറുകളിൽ പുതിയ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളും മൈക്രോമാക്സ് ഇത്തവണയും പുറത്തിറക്കുന്നുണ്ട് .

2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ ഒക്കെ തന്നെ ഫോണുകൾ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ സ്റ്റോക്ക് ആൻഡ്രോയിഡ് കൂടാതെ 5000 mah ബാറ്ററി എന്നിവയും പുതിയ ഫോണുകളിൽ പ്രതീഷിക്കാവുന്നതാണ്.ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ മൈക്രോമാക്സ് സ്മാർട്ട് ഫോണുകൾ നവംബർ 3നു പുറത്തിറങ്ങും എന്നാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :