ഒട്ടും പ്രതീക്ഷിക്കാത്ത വിലയിൽ ഇതാ മൈക്രോമാക്സ് ഇൻ നോട്ട് 2 പുറത്തിറക്കി

ഒട്ടും പ്രതീക്ഷിക്കാത്ത വിലയിൽ ഇതാ മൈക്രോമാക്സ് ഇൻ നോട്ട് 2 പുറത്തിറക്കി
HIGHLIGHTS

മൈക്രോമാക്സിന്റെ പുതിയ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

Micromax In Note 2 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

മൈക്രോമാക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Micromax In Note 2 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .30 W ഫാസ്റ്റ് ചാർജിങ്ങിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .13,490 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .പ്രധാന സവിശേഷതകൾ നോക്കാം .

Micromax In Note 2 സവിശേഷതകൾ 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.43 ഇഞ്ചിന്റെ full-HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും അതുപോലെ തന്നെ Gorilla Glass സംരക്ഷണവും ഇതിന് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G95  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ചു 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് Micromax In Note 2 ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

48 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആകുന്നതാണ് .വിലയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 13,490 രൂപയാണ്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo