മൈക്രോമാക്സ് ഇൻ സീരിയസ്സുകളുടെ പ്രീ ഓർഡറുകൾ ആരംഭിച്ചു
മൈക്രോമാക്സ് ഇൻ സീരിയസ്സുകളുടെ പ്രീ ഓർഡറുകൾ ആരംഭിച്ചു
ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ പ്രീ ഓർഡർ നടത്താവുന്നതാണ്
6999 രൂപ മുതലാണ് വില ആരംഭിക്കുന്നത്
ഇന്ത്യൻ വിപണിയിൽ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി മൈക്രോമാക്സ് അവതരിപ്പിച്ചിരിക്കുന്നു .Micromax IN Note 1, 1B എന്നി ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും പ്രീ ഓർഡർ നടത്താവുന്നതാണ് .
Micromax IN Note 1-ഫീച്ചറുകൾ
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.67 ഇഞ്ചിന്റെ (Full HD+ IPS Infinity Display )പഞ്ച് ഹോൾ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G85 (MT6769V/CZ) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 4 ജിബിയുടെ റാം ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .എടുത്തു പറയേണ്ടേ മറ്റൊരു സവിശേഷത ഇതിന്റെ ക്യാമറകൾ തന്നെയാണ് .48MP + 5MP + 2MP + 2MP പിൻ ക്യാമറകളും അതുപോലെ തന്നെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
5000 mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .കൂടാതെ 18W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ലഭിക്കുന്നതാണ് .4G VOLTE, 4G, 3G, 2G,ഫിംഗർ പ്രിന്റ് സെൻസറുകൾ ,റിവേഴ്സ് ചാർജിങ് എന്നിവ ഈ ഫോണുകളുടെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ ഫോണുകൾക്ക് 10999 രൂപയും കൂടാതെ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 12499 രൂപയും ആണ് വില വരുന്നത് .
എന്നാൽ Micromax IN 1B ഫോണുകൾ രണ്ടു വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കാവുന്നതാണ് .2 ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 6999 രൂപയും കൂടാതെ 64 ജിബിയുടെ വേരിയന്റുകൾക്ക് 7999 രൂപയും ആണ് വില വരുന്നത് .