ഷവോമിയുടെ കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങിയ MI 10 LITE 5G സ്മാർട്ട് ഫോണുകളും കൂടാതെ NUBIA RED MAGIC 5G സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം .
MI 10 LITE 5G
6.57 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുകൾ ആണ് .ഡിസ്‌പ്ലേയുടെ അകത്തായാണ് ഇതിനു ഫിംഗർ പ്രിന്റുകൾ നൽകിയിരിക്കുന്നത് .
ഇതിന്റെ പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Qualcomm Snapdragon 765G along കൂടാതെ LPDDR4X RAM ലാണ് പ്രവർത്തനം നടക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5 ജി ടെക്കനോളജി കൂടിയാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്വാഡ് ക്യാമറ സെറ്റപ്പിലാണ് MI 10 LITE 5G സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .4,160mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നു.EUR 349 (approx Rs 29,200) രൂപയാണ് ഇതിന്റെ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ മെയ് മാസത്തിൽ ഈ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .
NUBIA RED MAGIC 5G
6.65 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080 x2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19.5:9 ആസ്പെക്റ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാറ്ജ് ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .Qualcomm Snapdragon 865 SoC പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് Android 10. ലാണ് .16 ജിബിയുടെ LPDDR5 വരെ റാംമ്മിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .കൂടാതെ 256GB യുടെ വരെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ലിക്വിഡ് കൂളിംഗ് സിസ്റ്റവും ഈ ഫോണുകൾക്കുണ്ട് .ക്വാട്രിപ്പിൾ ക്യാമറകളിലാണ് NUBIA RED MAGIC 5G സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.
64MP primary Sony IMX686 സെൻസറുകൾ + 8 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസ് + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4500mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾക്കുള്ളത് .