ഷവോമി ക്രിസ്തുമസ് ഓഫർ ;റെഡ്മി നോട്ട് 7 പ്രൊ 9999 രൂപയ്ക്ക്

Updated on 24-Dec-2019
HIGHLIGHTS

ഡിസംബർ 25 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

ഷവോമിയുടെ ക്രിസ്തുമസ് ഓഫറുകൾ നാളെ അവസാനിക്കുന്നു .ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്കും കൂടാതെ ഷവോമിയുടെ ടെലിവിഷനുകൾക്കും ആണ് ഇപ്പോൾ ഓഫറുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നത് .ഈ ഓഫറുകളിൽ Redmi Note 7 Pro സ്മാർട്ട് ഫോണുകൾ 9999 രൂപയ്ക്കും കൂടാതെ No cost EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നാളെകൂടി ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നതാണ് .

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ 

6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :