Mi സൂപ്പർ സെയിൽ ഓഫർ ;3000 രൂപവരെ ഓഫറിൽ റെഡ്‌മിയുടെ Y3 വാങ്ങിക്കാം

Updated on 13-Aug-2019
HIGHLIGHTS

 

ഷവോമിയുടെ Mi സൂപ്പർ സെയിൽ ഓഫറുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് .ആഗസ്റ്റ് 12 മുതൽ ആഗസ്റ്റ് 18വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇതിൽ റെഡ്‌മിയുടെ 32 മെഗാപിക്സലിന്റെ ക്യാമറയിൽ എത്തിയ റെഡ്മി Y3 എന്ന സ്മാർട്ട് ഫോണുകൾ 3000 രൂപവരെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ 1000 രൂപ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകൾക്കും ഇപ്പോൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

റെഡ്‌മിയുടെ Y3 സ്മാർട്ട് ഫോണുകൾ 

6.26  ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഡോട്ട് Notch ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും ഇതിനുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 632 ലാണ്  ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെൽഫി ക്യാമറകൾ തന്നെയാണ് .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .12 + 2 മെഗാപിക്സലിന്റെ AI ഡ്യൂവൽ ക്യാമറകൾ പിന്നിലും നൽകിയിരിക്കുന്നു .അതുപോലെ തന്നെ ബാറ്ററികളും ഇതിന്റെ മികച്ചു നില്കുന്നു .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .2 ദിവസ്സംവരെയാണ് ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :