ഷവോമിയുടെ നോട്ട്ബുക്ക് 14 ലാപ്ടോപ്പുകളുടെ ആദ്യ സെയിൽ ഇന്ന്

ഷവോമിയുടെ നോട്ട്ബുക്ക് 14 ലാപ്ടോപ്പുകളുടെ ആദ്യ സെയിൽ ഇന്ന്
HIGHLIGHTS

MI പുറത്തിറക്കിയ പുതിയ നോട്ട് ബുക്ക് പുറത്തിറക്കി

XIAOMI MI NOTEBOOK 14 സീരിയസ്സുകളാണ് എത്തിയിരിക്കുന്നത്

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആണ് ആദ്യ സെയിൽ ആരംഭിക്കുന്നത്

ഷവോമിയുടെ പുതിയ രണ്ടു നോട്ട് ബുക്കുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .XIAOMI Mi NoteBook 14 കൂടാതെ  Mi NoteBook 14 HORIZON EDITION എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .പെർഫോമൻസിനും മുൻഗണന നൽകി കൊണ്ട് തന്നെയാണ് ഇപ്പോൾ ഈ പുതിയ നോട്ട് ബുക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ രണ്ടു മോഡലുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

XIAOMI MI NOTEBOOK 14 സവിശേഷതകൾ 

14 ഇഞ്ചിന്റെ FHD  ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 178 ഡിഗ്രി വ്യൂ ആംഗിൾ ഇതിനു ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ 1.5kgs ഭാരമാണ് XIAOMI Mi NoteBook 14 മോഡലുകൾക്കുള്ളത് .കൂടാതെ 16:9 ആസ്പെക്റ്റ് റെഷിയോയും അതുപോലെ തന്നെ 91% സ്ക്രീൻ ടു ബോഡി റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .10th gen Intel Core i5 പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . UHD Graphics 620, 256GB SATA SSD കൂടാതെ 8GB റാം എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

MI NOTEBOOK 14 HORIZON EDITION

14 ഇഞ്ചിന്റെ FHD  ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 178 ഡിഗ്രി വ്യൂ ആംഗിൾ ഇതിനു ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ 1.5kgs ഭാരമാണ് XIAOMI Mi NoteBook 14 മോഡലുകൾക്കുള്ളത് .കൂടാതെ 16:9 ആസ്പെക്റ്റ് റെഷിയോയും അതുപോലെ തന്നെ 91% സ്ക്രീൻ ടു ബോഡി റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .10th gen Intel Core i5 പ്രോസസ്സറുകൾ  കൂടാതെ  512GB SATA SSD എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .46Whr ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

MI NOTEBOOK 14 സീരിയസ്സുകളുടെ വില 

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Mi NoteBook 14 – 8GB RAM + 256GB SSD മോഡലുകൾക്ക് 41,999 രൂപയും കൂടാതെ 8GB RAM + 512GB SSD, i5 10th Gen + UHD Graphics മോഡലുകൾക്ക് 44,999 രൂപയും & 8GB RAM + 512GB SSD, i5 10th Gen + Nvidia MX250
 മോഡലുകൾക്ക് 47,999 രൂപയും ആണ് വില വരുന്നത് .

Mi NoteBook 14 HORIZON EDITION മോഡലുകളുടെ വില 8GB RAM + 512GB NVMe SSD, i7 10th Gen + Nvidia MX350 59,999 രൂപയാണ്  .കൂടാതെ 8GB RAM + 512GB SSD, i5 10th Gen + Nvidia MX350 മോഡലുകൾക്ക് 54,999 രൂപയും ആണ് വില വരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ സെയിൽ ആരംഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo