Mi Note 10 Lite ഫോണുകൾ പുറത്തിറക്കി ;വില
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി
ഷവോമിയുടെ ഏറ്റവും പുതിയ Mi Note 10 Lite എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഗ്ലോബലി പുറത്തിറക്കിയിരിക്കുകയാണ് .ഇന്ത്യൻ വിപണിയിൽ ലോക്ക് ഡൌൺ കഴിഞ്ഞതിനു ശേഷമാണു പുറത്തിറങ്ങുക .6.47 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .
കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 730G ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .
ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് Mi Note 10 Lite മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .
Mi Note 10 Lite ഫോണുകൾക്ക് 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5,260mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .
കൂടാതെ 30 Wന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .Mi Note 10 Lite ഫോണുകളുടെ വില ആരംഭിക്കുന്നത് 349 Euros (~ Rs 28,400) ഡോളർ ആണ് .6 ജിബിയുടെ റാം വേരിയന്റുകൾക്കാണ് ഈ വില .എന്നാൽ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് വിപണിയിലെ വില 399 Euros (~ Rs 32,500) രൂപയാണ് .