ഷവോമിയുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോൺ Mi Mix 3 എത്തുന്നു ,വില ?
മൊബൈൽ വേൾഡ് കോൺഗ്രസിൽ ഷവോമിയുടെ 5ജി ഫോണുകൾ എത്തിയത്
ഷവോമിയുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകൾ ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ആണ് പുറത്തിറക്കുന്നത് .ഷവോമിയുടെ Mi Mix 3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കിയിരിക്കുന്നത് .ഷവോമിക്ക് ഒപ്പംതന്നെ ഹുവാവെയുടെയും കൂടാതെ ഒപ്പോയുടെയും 5ജി സ്മാർട്ട് ഫോണുകൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ പ്രഖ്യാപിച്ചിരുന്നു .എന്നാൽ ഷവോമിയുടെ Mi Mix 3 എന്ന സ്മാർട്ട് ഫോണുകൾ കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപിച്ചിരുന്ന ഫോണുകളിൽ ഒന്നാണ് .ഇതിന്റെ ലോകവിപണിയിലെ വിലവരുന്നത് 599 യൂറോ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 49000 രൂപയ്ക്ക് അടുത്തുവരും .ഇതിന്റെ മറ്റു ചില സവിശേഷതകൾ നോക്കാം .
യൂറോപ്യൻ ടെലികോം കമ്പനികളുമായി സഹകരിച്ചാണ് ഇപ്പോൾ Mi Mix 5ജി സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .അതോടൊപ്പം തന്നെ 5ജി വീഡിയോ കോളിങിന്റെ ടെസ്റ്റും മൊബൈൽ വേൾഡ് കോൺഗ്രസിന്റെ വേദിയിൽ കാണിക്കുകയുണ്ടായി .കൂടാതെ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .3800mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .2019 മെയ് മാസത്തിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ മാർകെറ്റിൽ എത്തുന്നതാണ് .
ഹുവാവെയുടെ 5ജി സ്മാർട്ട് ഫോൺ
ഡിസ്പ്ലൈ തന്നെയാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .6.6 ഇഞ്ചിന്റെ കൂടാതെ 6.38 ഇഞ്ചിന്റെ ഫുൾ വ്യൂ ഡിസ്പ്ലേയും കൂടത്തെ മടക്കുമ്പോൾ 8 ഇഞ്ചിന്റെ OLED ഡിസ്പ്ലേയും ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 6.6 ഇഞ്ചിന്റെ നോർമൽ ഡിസ്പ്ലേയ്ക്ക് 1148×2480 പിക്സൽ റെസലൂഷൻ ആണ് ഉള്ളത് .19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie ൽ തന്നെയാണ് ഇതിനെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .
എന്നാൽ ഇതിന്റെ 8 ഇഞ്ചിന്റെ ഡിസ്പ്ലേകൾക്ക് 2480×2200 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 8:7.1ആസ്പെക്ടറ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 6.38 ഇഞ്ചിന്റെ ഡിസ്പ്ലേകൾക്ക് 892×2480 പിക്സൽ റെസലൂഷൻ ആണുള്ളത് .25:9 ആസ്പെക്ടറ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ട മറ്റൊരു ഘടകം ഇതിന്റെ 5ജി ടെക്നോളജിയും ആണ് .നിലവിൽ ഇന്ത്യയിൽ ഈ ടെക്നോളജിയിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കുകയില്ല .ഇതിന്റെ ആന്തരിക സവിശേഷതകളും വളരെ പെർഫോമൻസ് കൂടിയത് തന്നെയാണ് .