108മെഗാപിക്സൽ ക്യാമറയിൽ Mi CC9 Pro ഫോണുകൾ ഇന്ന് പുറത്തിറക്കുന്നു

Updated on 05-Nov-2019

ഷവോമിയുടെ ഏറ്റവും പുതിയ 108 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങുന്ന Mi CC9 Pro  സ്മാർട്ട് ഫോണുകൾ ഇന്ന് ചൈന വിപണിയിൽ പുറത്തിറക്കുന്നു .എന്നാൽ ഷവോമിയുടെ തന്നെ Mi നോട്ട് 10 എന്ന സ്മാർട്ട് ഫോണുകൾ നവംബർ 6 ചൈന വിപണിയിൽ പുറത്തിറക്കുന്നത് .അതിനു ശേഷം ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .Mi CC9 Pro  ഫോണുകളിൽ എടുത്തു പറയേണ്ടത് അതിന്റെ 108 മെഗാപിക്സലിന്റെ ക്യാമറകളാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Mi CC9 Pro

6.47 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സ്നാപ്ഡ്രാഗന്റെ Qualcomm Snapdragon 730 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ റിപ്പോർട്ടുകൾ പ്രകാരം 12 ജിബിയുടെ റാം വേരിയന്റുകൾ വരെയാണ് പുറത്തിറങ്ങുന്നത് .

ബേസിക്ക് വേരിയന്റുകൾ ആരംഭിക്കുന്നത് 6 ജിബിയുടെ റാംമ്മിൽ നിന്നാണ് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 256 ജിബി വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ പ്രധാന ആന്തരിക സവിശേഷതകൾ .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം തന്നെ .

108 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5170mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ ഈ ഫോണുകൾക്ക് 30W ന്റെ ഫാസ്റ്റ് ചാർജിങും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :