സ്മാർട്ട് ഫോണുകൾ മാത്രമല്ല വിപണിയിൽ തരംഗമായി Mi ബാൻഡ് 4

സ്മാർട്ട് ഫോണുകൾ മാത്രമല്ല വിപണിയിൽ തരംഗമായി Mi ബാൻഡ് 4
HIGHLIGHTS

ലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടത്

 

ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് മാത്രമല്ല ബാൻഡുകൾക്കും ഇന്ത്യൻ വിപണിയിൽ നല്ല വാണിജ്യം തന്നെയാണ് കൈവരിക്കുന്നത് .ബാൻഡ് 3 എന്ന മോഡലുകൾക്ക് ശേഷം Mi ബാൻഡ് 4 മോഡലുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുകയാണ് .ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ബാൻഡ് 4 മോഡലുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് വാട്ടർ റെസിസ്റ്റന്റ് ആണ് .8 ദിവസംകൊണ്ടു ലക്ഷകണക്കിന് യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്.

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 0.95 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 120×240പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്.2.5D സ്ക്രാച് റെസിസ്റ്റന്റ്സ് ഗ്ലാസുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ പുതിയ വോയിസ് കമാൻഡുകൾ എല്ലാംതന്നെ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ ഫിസിക്കൽ ആക്ടിവിറ്റികൾ എല്ലാം തന്നെ വളരെ വേഗത്തിൽ കാല്കുലേറ്റ് ചെയ്യുന്നതിന് സഹായിക്കുന്നു .

5ATM വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ട് കൂടാതെ 50 മീറ്റർവരെ വെള്ളത്തിനടിയിലിലും ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ ഈ ബാൻഡുകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .20 ദിവസ്സം വരെയാണ് ഇതിന്റെ ബാറ്ററി കമ്പനി പറയുന്നത് .5 നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .Black, Brown, Blue, Orange കൂടാതെ Pink എന്നി നിറങ്ങളിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo