ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI യുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണ് .ഷവോമിയുടെ MI A3 ഫോണുകൾ ഇപ്പോൾ ഇതേ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഷവോമിയുടെ Mi a3
Mi A3 ;ഡിസ്പ്ലേയുടെ സവിശേഷതകൾ; 6.08 ഇഞ്ചിന്റെ HD+ AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch & 19.5:9 കൂടാതെ Corning Gorilla Glass 5 ന്റെ പ്രൊട്ടക്ഷൻ എന്നിവയും ഇതിനുണ്ട് .കൂടാതെ 720×1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് Mi A3 സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 256 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് .ട്രിപ്പിൾ പിൻ ക്യാമറകൾ മാത്രമാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .12MP+20MP ക്യാമറകൾ ആയിരുന്നു Mi A2 ഫോണുകൾക്ക് നൽകിയിരുന്നത് .