ഷവോമി Mi A3യുടെ അടുത്ത ഫ്ലാഷ് സെയിൽ ?

ഷവോമി Mi A3യുടെ അടുത്ത ഫ്ലാഷ് സെയിൽ ?

ഷവോമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഷവോമിയുടെ Mi A3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് .രണ്ടു വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 750 രൂപയുടെ HDFC ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കുന്നുണ്ട് .ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് . ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ; 6.08 ഇഞ്ചിന്റെ  HD+ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch & 19.5:9 കൂടാതെ  Corning Gorilla Glass 5 ന്റെ പ്രൊട്ടക്ഷൻ എന്നിവയും ഇതിനുണ്ട് .കൂടാതെ 720×1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് Mi A3 സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 256 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് .ട്രിപ്പിൾ പിൻ ക്യാമറകൾ മാത്രമാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .12MP+20MP ക്യാമറകൾ ആയിരുന്നു Mi A2 ഫോണുകൾക്ക് നൽകിയിരുന്നത് .

4030mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വൈറ്റ് ,ഗ്രേ കൂടാതെ ബ്ലൂ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 12999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഇപ്പോൾ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo