108എംപി ക്യാമറയടക്കം തകർപ്പൻ ഫീച്ചറുകളുമായി Mi 11 പുറത്തിറക്കി ;വില ?

108എംപി ക്യാമറയടക്കം തകർപ്പൻ ഫീച്ചറുകളുമായി Mi 11 പുറത്തിറക്കി ;വില ?
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങി

Xiaomi Mi 11 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഷവോമിയുടെ Xiaomi Mi 11 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ലോകത്തിലെ തന്നെ ആദ്യത്തെ Snapdragon 888 പ്രോസ്സസറുകളിൽ എത്തിയ സ്മാർട്ട് ഫോണുകളാണ് Xiaomi Mi 11 എന്ന സ്മാർട്ട് ഫോണുകൾ .Xiaomi Mi 11 ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Xiaomi Mi 11 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.81 ഇഞ്ചിന്റെ OLED സ്‌ക്രീനിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ QHD പ്ലസ് 3,200 x 1,440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് .Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .napdragon 888 പ്രോസ്സസറുകളിൽ എത്തിയ സ്മാർട്ട് ഫോണുകളാണ് Xiaomi Mi 11 എന്ന സ്മാർട്ട് ഫോണുകൾ.

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പുതിയ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 5 മെഗാപിക്സൽ ടെലിഫോട്ടോ മാക്രോ ലെൻസുകൾ എന്നിവയാണ്  Xiaomi Mi 11 ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4,600mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 12 ജിബിയുടെ റാം വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY3,999 രൂപയാണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 45000 രൂപയ്ക്ക് അടുത്തുവരും .

അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY4,699 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഈ വേരിയന്റുകൾക്ക് ഏകദേശം 53000 രൂപയാണ് വില പ്രതീഷിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo