108 എംപി ക്യാമറയിൽ എത്തിയ Mi 10T സീരിയസ്സ് ഇന്ത്യയിൽ എത്തുന്നു

Updated on 08-Oct-2020
HIGHLIGHTS

ഷവോമിയുടെ പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

Mi 10T സീരിയസ്സ് ആണ് ഒക്ടോബർ 15നു ഇന്ത്യയിൽ എത്തുന്നു

108 മെഗാപിക്സൽ ക്യാമറകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്

ഷവോമിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രണ്ടു സ്മാർട്ട് ഫോണുകളാണ് Mi 10T കൂടാതെ Mi 10T പ്രൊ എന്നി മോഡലുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .108 മെഗാപിക്സൽ പിൻ ക്യാമറകളിൽ വരെയാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നു .ഒക്ടോബർ 15 നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഫ്ലിപ്പ്കാർട്ടിൽ ആണ് ഈ സ്മാർട്ട് ഫോണുകളുടെ ഫ്ലാഷ് സെയിൽനടക്കുന്നത് .

XIAOMI MI 10T പ്രൊ സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് & Corning Gorilla Glass 5 എന്നിവ ഇതിനു ലഭിക്കുന്നതാണ് . ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ ആണ് .Qualcomm Snapdragon 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .108 മെഗാപിക്സൽ ( primary sensor with optical image stabilisation ) + 13 മെഗാപിക്സൽ ( സെക്കണ്ടറി സെൻസറുകൾ ,അൾട്രാ വൈഡ് ലെൻസുകൾ ) + 5 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് XIAOMI MI 10T പ്രൊ ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു .5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ,8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾക്ക് EUR 599 (ഏകദേശം  Rs. 51,700) രൂപയും കൂടാതെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് EUR 649 (ഏകദേശം  Rs. 56,000) രൂപയും ആണ് വില വരുന്നത് .

Xiaomi Mi 10T 5G -സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് & Corning Gorilla Glass 5 എന്നിവ ഇതിനു ലഭിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ ആണ് .Qualcomm Snapdragon 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ  + 13 മെഗാപിക്സൽ സെക്കണ്ടറി സെൻസറുകൾ  + 5 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് XIAOMI MI 10T ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു .5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് EUR 499 (ഏകദേശം  Rs. 43,000) രൂപയാണ് വിലവരുന്നത് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :