തരംഗം സൃഷ്ടിക്കാൻ 108എംപിയുടെ Mi 10ഐ ജനുവരി ആദ്യം വിപണിയിൽ എത്തുന്നു

തരംഗം സൃഷ്ടിക്കാൻ 108എംപിയുടെ Mi 10ഐ ജനുവരി ആദ്യം വിപണിയിൽ എത്തുന്നു
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ജനുവരിയിൽ പുറത്തുറങ്ങുന്നു

MI 10I എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നത്

MI 10I എന്ന സ്മാർട്ട് ഫോണുകൾ റെഡ്മി നോട്ട് 9 പ്രൊ 5ജി ഫോണുകളുടെ ഇന്ത്യൻ പതിപ്പാണ് എന്നാണ് റിപ്പോർട്ടുകൾ

ഷവോമിയുടെ ഇനി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുവാനിരിക്കുന്ന സ്മാർട്ട് ഫോൺ ആണ് ഷവോമി Mi 10ഐ എന്ന സ്മാർട്ട് ഫോണുകൾ .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ജനുവരി 5നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും എന്നാണ് .അതുപോലെ തന്നെ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കളറുകളും മറ്റും ഓൺലൈനിൽ എത്തിയിരിക്കുന്നു .കഴിഞ്ഞ മാസം ചൈന വിപണിയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 9 പ്രൊ 5ജി ഫോണുകളുടെ ഇന്ത്യൻ പതിപ്പാണ് MI 10I എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല .

ഷവോമി റെഡ്മി നോട്ട് 9 പ്രൊ 5ജി 

Redmi Note 9 pro 5g;6.67  ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും (120Hz refresh rate )അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 750G  ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

6  ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ  8   ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ, 8 ജിബി റാം കൂടാതെ 256 ജിബി  സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ 5ജി  മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .കൂടാതെ 4820mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സൽ പിൻ ക്യാമറകളിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് 
അടുത്തതായി Redmi Note 9 Pro 5ജി ഫോണുകളുടെ വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 1,599 യുവാൻ ആണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 18000 രൂപയ്ക്ക് അടുത്ത് വരും. 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo