REALME X50M 5G;ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.57 ഇഞ്ചിന്റെ സൂപ്പർ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് എന്നതാണ് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .Qualcomm SNAPDRAGON 765G പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് പ്രതീക്ഷിക്കാം .
അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിയെക്കാൾ 10X ഫാസ്റ്റ് ആയിട്ടുള്ള ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 6 ക്യാമറകൾ ആണുള്ളത് .നാലു ക്യാമറകൾ പിന്നിലും രണ്ടു ക്യാമറകൾ മുന്നിലും .
48 മെഗാപിക്സൽ ( primary shooter ) + 8 മെഗാപിക്സൽ വൈഡ് ലെൻസ് + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് പിന്നിലുള്ളത് .കൂടാതെ ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്പ്ലേ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Realme X50m സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് RMB 1,999 (approx INR 21,500) രൂപ മുതലാണ് .അതായത് 6 ജിബിയുടെ വേരിയന്റുകൾക്കാണ് ഈ വില വരുന്നത് .കൂടാതെ 8 ജിബിയുടെ വേരിയന്റുകൾക്ക് 2,299 (approx INR 24726)രൂപയും ആണ് വില .
MI 10 YOUTH EDITION 5G; 6.5 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Gorilla Glass 5 സംരക്ഷണവും അതുപോലെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
കൂടാതെ Qualcomm Snapdragon 765G ( Adreno 620 GPU) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്വാഡ് ക്യാമറ സെറ്റപ്പിലാണ് പുറത്തിറങ്ങിയിരിക്കുന്നത്
ഈ 5ജി സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ ( ultra-wide-angle lens with a 12-degree field of view) + 8 മെഗാപിക്സലിന്റെ ( telephoto lens with 5x optical zoom and upto 50x digital zoom) കൂടാതെ മാക്രോ ലെൻസുകൾ എന്നിവയാണ് ഇതിന്റെ പുറകിലായി നല്കയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .വാട്ടർ ഡ്രോപ്പ് Notch സെൽഫി ക്യാമറകളാണ് ഇത് .
ഈ സ്മാർട്ട് ഫോണുകൾക്ക് 4,160mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 22.5W ( Quick Charge 4.0 കൂടാതെ Power Delivery 3.0) ന്റെ ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ആണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 2,099 (~Rs 22,500) രൂപയും കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് CNY 2,299 (~Rs 24,700) രൂപയും കൂടാതെ 8 ജിബിയുടെ റാം + 128 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് CNY 2,499 (~Rs 26,800) രൂപയും ആണ് വില വരുന്നത് .