MI 10 LITE 5G ഫോണുകൾ പുറത്തിറക്കി ,വില വിവരങ്ങൾ നോക്കാം

Updated on 30-Mar-2020
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ എത്തി

ഷവോമിയുടെ ഏറ്റവും പുതിയ MI 10 LITE 5G എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി ടെക്ക്നോളജിയാണ് .കൂടാതെ ക്വാഡ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ EUR 349 (approx Rs 29,200) രൂപയാണ് വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

MI 10 LITE 5G

6.57 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുകൾ ആണ് .ഡിസ്‌പ്ലേയുടെ അകത്തായാണ് ഇതിനു ഫിംഗർ പ്രിന്റുകൾ നൽകിയിരിക്കുന്നത് .

ഇതിന്റെ പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Qualcomm Snapdragon 765G along കൂടാതെ  LPDDR4X RAM ലാണ് പ്രവർത്തനം നടക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5 ജി ടെക്കനോളജി കൂടിയാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്വാഡ് ക്യാമറ സെറ്റപ്പിലാണ്  MI 10 LITE 5G  സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .4,160mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നു.EUR 349 (approx Rs 29,200) രൂപയാണ് ഇതിന്റെ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ മെയ് മാസത്തിൽ ഈ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :