Mi Wireles പവർ ബാങ്ക് സൗജന്യം ഇപ്പോൾ MI 10 5G പ്രീ ബുക്കിംഗ് ചെയ്യുന്നവർക്ക്
ഇപ്പോൾ Mi.com വഴി ബുക്കിംഗ് ചെയ്യുവാൻ സാധിക്കുന്നതാണ്
ഷവോമിയുടെ ഏറ്റവും പുതിയ XIAOMI MI 10 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ മികച്ച പ്രോസസ്സറുകളും ഷവോമിയുടെ ഈ പുതിയ 5ജി സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ Mi.com വഴി പ്രീ ബുക്കിംഗ് ചെയ്യുവാൻ സാധിക്കുന്നതാണ് .പ്രീ ഓർഡർ ചെയ്യുമ്പോൾ Mi Wireles പവർ ബാങ്ക് സൗജന്യമായി ലഭിക്കുന്നതാണ് .
XIAOMI MI 10-സവിശേഷതകൾ
6.67 ഇഞ്ചിന്റെ Full HD+ ഡിസ്പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 865 ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .
ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് Mi Note 10 മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .
Mi Note 10 ഫോണുകൾക്ക് 108 മെഗാപിക്സൽ + 13 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .4,780mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 30Wന്റെ ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Power Delivery 3.0 സപ്പോർട്ട് ആകുന്നുണ്ട് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 49,999 രൂപയാണ് വില വരുന്നത് .കൂടാതെ 256 ജിബിയുടെ വേരിയന്റുകൾക്ക് 54,999 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി പ്രീ ഓർഡർ നടത്തുവാൻ സാധിക്കുന്നതാണ് .