108MP ക്യാമറ ഷവോമി MI 10 5G ഫോൺ ഇന്ത്യയിൽ ;തീയതി പ്രഖ്യാപിച്ചു

108MP ക്യാമറ ഷവോമി MI 10 5G ഫോൺ ഇന്ത്യയിൽ ;തീയതി പ്രഖ്യാപിച്ചു
HIGHLIGHTS

ഷവോമിയുടെ പുതിയ 5ജി സ്മാർട്ഫോൺ ഇന്ത്യയിൽ എത്തുന്നു

ഷവോമിയുടെ ഈ വർഷം ചൈന വിപണിയിൽ പുറത്തിറങ്ങിയ രണ്ടു സ്മാർട്ട് ഫോണുകൾ ആയിരുന്നു ഷവോമി Mi 10 കൂടാതെ ഷവോമി Mi 10 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ചൈന വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .ഇപ്പോൾ ഇതാ ഇന്ത്യൻ വിപണിയിൽ അടക്കം ഈ സ്മാർട്ട് ഫോണുകൾ മാർച്ച് 31 നു പുറത്തിറങ്ങുന്നു .ആമസോണിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .മാർച്ച് 31 ഉച്ചയ്ക്ക് 12.30നു ആണ് ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .

ഷവോമിയുടെ Mi 10 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2340  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി Qualcomm Snapdragon 865 പ്രൊസസ്സറുകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈഫോണുകളുടെ പ്രധാന ആകർഷണം .108-മെഗാപിക്സൽ  + 13-മെഗാപിക്സൽ  + 2-മെഗാപിക്സൽ  + 2-മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ട് .4780mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത് .8 ജിബിയുടെ റാംമുമ് കൂടാതെ 128 ജിബിയുടെ സ്റ്റോറേജു ഇതിനുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  CNY 3,999 (roughly Rs. 40,000) രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo