ഷവോമിയുടെ ഏറ്റവും പുതിയ XIAOMI MI 10 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ മികച്ച പ്രോസസ്സറുകളും ഷവോമിയുടെ ഈ പുതിയ 5ജി സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ Mi.com വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.67 ഇഞ്ചിന്റെ Full HD+ ഡിസ്പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 865 ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .
ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് Mi Note 10 മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .
Mi Note 10 ഫോണുകൾക്ക് 108 മെഗാപിക്സൽ + 13 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .4,780mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 30Wന്റെ ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Power Delivery 3.0 സപ്പോർട്ട് ആകുന്നുണ്ട് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 49,999 രൂപയാണ് വില വരുന്നത് .കൂടാതെ 256 ജിബിയുടെ വേരിയന്റുകൾക്ക് 54,999 രൂപയും ആണ് വില വരുന്നത് .