സീറോ പെനാല്‍റ്റി സെവന്‍ ഡേ പേയ്മെന്‍റുകള്‍ അവതരിപ്പിച്ച് മീഷോ

സീറോ പെനാല്‍റ്റി സെവന്‍ ഡേ പേയ്മെന്‍റുകള്‍ അവതരിപ്പിച്ച്  മീഷോ
HIGHLIGHTS

വില്‍പ്പനക്കാര്‍ക്കായി ‘സീറോ പെനാല്‍റ്റി’, ‘സെവന്‍ ഡേ പേയ്മെന്‍റുകള്‍’ അവതരിപ്പിച്ച് മീഷോ

സീറോ പെനാല്‍റ്റി, ഏഴു ദിവസത്തില്‍ പണം നല്‍കല്‍ എന്നീ രണ്ടു പദ്ധതികള്‍ അവതരിപ്പിച്ചു

 ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്‍റര്‍നെറ്റ് കോമേഴ്സ് കമ്പനിയായ മീഷോ ഈ രംഗത്ത് ആദ്യമായി വില്‍പനക്കാര്‍ക്ക് സീറോ പെനാല്‍റ്റി, ഏഴു ദിവസത്തില്‍ പണം നല്‍കല്‍ എന്നീ രണ്ടു പദ്ധതികള്‍ അവതരിപ്പിച്ചു.  മീഷോയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വില്‍പനക്കാര്‍ക്കും ഈ സൗകര്യങ്ങള്‍ ലഭ്യമാക്കി ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്ക് ഓണ്‍ലൈനില്‍ ശക്തമായി മുന്നേറാനുള്ള അവസരമാണു ലഭ്യമാക്കുന്നത്. 

 ഓര്‍ഡറുകള്‍ വില്‍പനക്കാര്‍ തന്നെയോ ഓട്ടോമാറ്റിക് ആയോ റദ്ദാക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നത് ഒഴിവാക്കുന്നതാണ് സീറോ പെനാല്‍റ്റി സൗകര്യം.  ഇന്ത്യയില്‍ ആദ്യമായാണ് വില്‍പനക്കാര്‍ക്കായി ഇത്തരത്തില്‍ ഒരു സൗകര്യം ലഭ്യമാക്കുന്നത്. വില്‍പനക്കാര്‍ക്ക് അതിവേഗത്തില്‍ പണം ലഭ്യമാക്കി അതു ബിസിനസില്‍ പുനര്‍നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നതാണ് ഏഴു ദിവസത്തില്‍ പണം നല്‍കുന്നതിന് അവതരിപ്പിച്ച പുതിയ സംവിധാനം.  

 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഓഫ്ലൈനില്‍ നിന്ന് ഓണ്‍ലൈനിലേക്കു മാറുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് പുതിയ സംവിധാനങ്ങളെ കുറിച്ചു പ്രതികരിക്കവെ മീഷോ സപ്ലെ ഗ്രോത്ത് സിഎക്സ്ഒ ലക്ഷ്മിനാരായണ്‍ സ്വാമിനാഥന്‍ പറഞ്ഞു.  എംഎസ്എംഇകള്‍ക്ക് ഉയര്‍ന്ന വളര്‍ച്ചയും ലാഭവും നേടാന്‍ സഹായിക്കുന്ന സംവിധാനമാണ് തങ്ങള്‍ തയ്യാറാക്കുന്നത്.  വില്‍പനക്കാര്‍ക്ക് പൂജ്യം ശതമാനം കമ്മീഷന്‍ അവതരിപ്പിച്ച ആദ്യ ഇ-കോമേഴ്സ് കമ്പനിയാണ് തങ്ങളുടേത്.  പുതുതായി അവതരിപ്പിച്ച സീറോ പെനാല്‍റ്റി, 7 ദിവസത്തില്‍ പണം നല്‍കല്‍ സംവിധാനങ്ങള്‍ വില്‍പനക്കാരെ കൂടുതല്‍ മൂന്നോട്ടു കൊണ്ടു പോകുകയും മീഷോയെ കൂടുതല്‍ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യും. രാജ്യത്തെ ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകള്‍ക്കാണ് ഇത്തരം നീക്കങ്ങളിലൂടെ തങ്ങള്‍ ആത്മവിശ്വാസം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 മീഷോയുടെ വില്‍പനക്കാരില്‍ ഏതാണ്ട് 70 ശതമാനം പേരും ഹിസാര്‍, പാനിപത്ത്, തിരുപ്പൂര്‍ പോലുള്ള ചെറിയ പട്ടണങ്ങളില്‍ നിന്നുള്ളവരാണ്.  മീഷോയിലെ വില്‍പനക്കാര്‍ക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ ശരാശരി 80 ശതമാനം ബിസിനസ് വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo