വയർലെസ്സ് ചാർജിങ്ങിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ ഇതാണ്

Updated on 07-Feb-2020
HIGHLIGHTS

പലതരത്തിലുള്ള സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .മികച്ച ക്യാമറകളിൽ ,മികച്ച ഡിസ്‌പ്ലേയിൽ ,മികച്ച ബാറ്ററി ലൈഫിൽ അങ്ങനെ പല തരത്തിലുള്ള ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിലും കൂടാതെ ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിലും വിപണിയിൽ ലഭിക്കുന്നുണ്ട് .എന്നാൽ നമ്മൾ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് അതിന്റെ ചാർജറുകൾ .

ഇപ്പോൾ മികച്ച ഫാസ്റ്റ് ചാർജിങ് സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് എങ്കിലും വയർലെസ്സ് ചാർജിങ് ഫോണുകൾ എല്ലാം തന്നെ ബഡ്ജറ്റിന് മുകളിൽ ലഭ്യമാകുന്ന സ്മാർട്ട് ഫോണുകളാണ് .ആപ്പിളിന്റെ ,സാംസങ്ങിന്റെ പുതിയ സീരിയസ്സുകളിൽ എല്ലാം തന്നെ ഈ വയർലെസ്സ് ചാർജിങ് ടെക്കനോളജി ലഭ്യമാകുന്നുണ്ട് .എന്നാൽ ഇത്തരത്തിൽ വയർലെസ്സ് ചാർജിങ്ങിൽ പുറത്തിറങ്ങിയ 10 സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇവിടെ നിന്നും നോക്കാം .

അതിൽ ആദ്യം എടുത്തു പറയേണ്ടത് ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ആണ് .ആപ്പിളിന്റെ Apple iPhone 11,Apple iPhone XR,Apple iPhone 11 Pro Max എന്നി സ്മാർട്ട് ഫോണുകൾ ഇപ്പോൾ വയർലെസ്സ് ചാർജിങ്ങിൽ വിപണിയിൽ ലഭ്യമാകുന്ന സ്മാർട്ട് ഫോണുകൾ ആണ് .കൂടാതെ സാംസങ്ങിന്റെ Samsung Galaxy S10 Plus,Samsung Galaxy Note 10 Plus ,Samsung Galaxy S9 Plus,Samsung Galaxy S10 എന്നി സ്മാർട്ട് ഫോണുകളും ഇപ്പോൾ വയർലെസ്സ് ചാർജിങ്ങിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആണ് .

ഇതിൽ സാംസങ്ങിന്റെ ഗാലക്സി Samsung Galaxy S9 Plus എന്ന സ്മാർട്ട് ഫോണുകൾ 30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് വയർലെസ്സ് ചാർജിങ് സ്മാർട്ട് ഫോൺ ആണ് .അതുപോലെ തന്നെ ഹുവാവെയുടെ Huawei P30 Pro ഫോണുകളിലു വയർലെസ്സ് ചാർജിങ് ലഭ്യമാകുന്നതാണു് .എൽജിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ LG G8X ThinQ എന്ന സ്മാർട്ട് ഫോണുകളിലും ഈ സംവിധാനം ലഭ്യമാക്കുന്നുണ്ട് .

നോക്കിയ പുറത്തിറക്കിയ Nokia 9 എന്ന മോഡലുകളിലും വയർലെസ്സ് സംവിധാനം ലഭിക്കുന്നുണ്ട് .45550 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .30000 രൂപയ്ക്ക് താഴെ വയർലെസ്സ് ചാർജിങ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് സാംസങ്ങിന്റെ ഗാലക്സി S സീരിയസ്സ് നോക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :