JIo Wi-Fi സൗജന്യ കോളിംഗ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോണുകൾ

JIo  Wi-Fi സൗജന്യ കോളിംഗ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോണുകൾ
HIGHLIGHTS

ജിയോയുടെ സൗജന്യ വൈഫൈ കോളിംഗ് ഏതെല്ലാം ഫോണുകളിൽ സപ്പോർട്ട് ആകും

എല്ലാത്തരം സ്മാർട്ട് ഫോണുകളിലും ജിയോയുടെ ഈ സർവീസുകൾ ലഭ്യമാകുന്നതാണു് .എന്നാൽ STD കോളുകൾ വിളിക്കുകയാണെങ്കിൽ സൗജന്യമായി തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നു .എന്നാൽ ISD കോളുകൾക്ക് നിരക്ക് ഈടാക്കുന്നതാണ് .എയർടെൽ വൈഫൈ സർവീസുകൾ പുറത്തിറക്കിയതിനു തൊട്ടു പിന്നാലെ ഇതാ ജിയോയും ഇപ്പോൾ പുതിയ സൗജന്യ കോളിംഗ് വൈഫൈ സർവീസുകളുമായി എത്തുന്നു .

ജനുവരിയിൽ തന്നെ ഇന്ത്യയിൽ മുഴുവനായി ഇത്തരത്തിൽ ജിയോയുടെ ഈ വൈഫൈ സർവീസുകൾ തുടങ്ങുവാനാണ് ഉദ്ദേശം .150 നു മുകളിൽ സ്മാർട്ട് ഫോണുകളിൽ ജിയോയുടെ ഈ സൗജന്യ വൈഫൈ സംവിധാനം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ജിയോയുടെ മാത്രമല്ല എയർടെൽ സൗജന്യ വൈഫൈ കോളിംഗ് സംവിധാനവും ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .

ഏതെല്ലാം ഫോണുകളിൽ ഇത് ലഭിക്കുന്നു 

സാംസങ്ങിന്റെ ഒട്ടുമിക്ക എല്ലാ ഫോണുകളിലും ഇത് സപ്പോർട്ട് ആകുന്നതാണ് കൂടാതെ സാംസങ്ങിന്റെ  Galaxy A10s,Galaxy J6, Galaxy M30s, Samsung Galaxy S10 സീരിയസ്സുകളിൽ ,കൂടാതെ ഗാലക്സി നോട്ട് 10 സീരിയസ്സുകളിൽ ഇത് ലഭിക്കുന്നതാണ് .മറ്റു പല സാംസങ്ങിന്റെ ഫോണുകളിലും ഇത് ലഭ്യമാകുന്നതാണു് .എന്നാൽ വൺപ്ലസിന്റെ സ്മാർട്ട് ഫോണുകളിൽ ജിയോ വൈഫൈ സപ്പോർട്ട് ആകില്ല .എന്നാൽ എയർടെൽ VoWiFi OnePlus 7T, OnePlus 7T Pro, OnePlus 7, OnePlus 7 Pro, OnePlus 6, and OnePlus 6T എന്നി മോഡലുകളിൽ സപ്പോർട്ട് ആകുന്നതാണ് .

എന്നാൽ ഷവോമിയുടെ Redmi K20 സീരിയസ്സുകൾ , Poco F1, Redmi 7, Redmi 7A, Redmi Note 7 Pro കൂടാതെ  Redmi Y3 ,റെഡ്‌മിയുടെ നോട്ട് 8 പ്രൊ എന്നി മോഡലുകളിൽ ജിയോയുടെ വൈഫൈ ലഭിക്കുന്നതാണ് .Google Pixel 3, Pixel 3a, and Pixel 3 XL എന്നി സ്മാർട്ട് ഫോണുകളിൽ ജിയോയുടെ വൈഫൈ സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ  ഈ സ്മാർട്ട് ഫോണുകളിൽ ഒന്നും തന്നെ എയർടെലിന്റെ VoWiFi സപ്പോർട്ട് ആകുന്നതല്ല .

വിവോയുടെ Z1Pro, V11, V11 Pro, V15, V15 Pro, Y91 കൂടാതെ മറ്റു പല വിവോ ഫോണുകളിലും ജിയോയുടെ വൈഫൈ സപ്പോർട്ട് ആകുന്നതാണ് .നിലവിൽ എയർടെൽ വൈഫൈ വിവോയുടെ ഫോണുകളിൽ സപ്പോർട്ട് ആകുന്നതല്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo