എൽജിയുടെ W10, W30, W30 Pro സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ നാളെ ,വില 8999 രൂപമുതൽ

എൽജിയുടെ  W10, W30, W30 Pro സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ നാളെ ,വില 8999 രൂപമുതൽ

ഒരുപാടു നാളുകൾക്ക് ശേഷമാണ് എൽജിയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇപ്പോൾ എൽജിയുടെ മൂന്ന് സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത് .എൽജി W10, W30, W30 Pro എന്നി മൂന്നു മോഡലുകളാണ് നിലവിൽ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലും കൂടാതെ ട്രിപ്പിൾ പിൻ ക്യാമറയിലും പുറത്തിറക്കിയിരിക്കുന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ എന്ന സവിശേഷതയും ഇതിനുണ്ട് .ജൂലൈ 3 നാളെ  ഉച്ചയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്  നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8999 രൂപമുതലാണ് വില ആരംഭിക്കുന്നത് .

LG W10 -സവിശേഷതകൾ 

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണിത് . 6.19 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . MediaTek’s Helio P22 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകളാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

LG W30-സവിശേഷതകൾ 

6.26  ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . MediaTek’s Helio P22 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകളാണ് .ട്രിപ്പിൾ  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 12 + 2  മെഗാപിക്സലിന്റെ ട്രിപ്പിൾ  പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

എന്നാൽ LG W30 Pro ഫോണുകൾക്ക് Qualcomm’s Snapdragon 632 പ്രോസസറുകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .13 + 8 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .6.21 ഇഞ്ചിന്റെ ഡിസ്‌പ്ലേ ,19:9 HD+ എന്നിവയാണുള്ളത് .ഈ മൂന്നു സ്മാർട്ട് ഫോണുകൾക്കും  4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് ഉള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo