12+13+2 എംപി ക്യാമറയിൽ എത്തിയ LG W30 ആമസോണിൽ ,വില 9999

Updated on 19-Aug-2019
HIGHLIGHTS

 

നിലവിൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന എൽജിയുടെ സ്മാർട്ട് ഫോണുകളാണ് W സീരിയസ്സിൽ വിപണിയിൽ എത്തിയത് .അതിൽ ട്രിപ്പിൾ ക്യാമറയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് എൽജി W30 എന്ന സ്മാർട്ട് ഫോണുകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ Yes ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

LG W30-സവിശേഷതകൾ 

6.26  ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . MediaTek’s Helio P22 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകളാണ് .ട്രിപ്പിൾ  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 12 + 2  മെഗാപിക്സലിന്റെ ട്രിപ്പിൾ  പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

എന്നാൽ LG W30 Pro ഫോണുകൾക്ക് Qualcomm’s Snapdragon 632 പ്രോസസറുകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .13 + 8 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .6.21 ഇഞ്ചിന്റെ ഡിസ്‌പ്ലേ ,19:9 HD+ എന്നിവയാണുള്ളത് .ഈ മൂന്നു സ്മാർട്ട് ഫോണുകൾക്കും  4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് ഉള്ളത് .

LG W10 -സവിശേഷതകൾ 

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണിത് . 6.19 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . MediaTek’s Helio P22 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകളാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :