ട്രിപ്പിൾ പിൻ ക്യാമറയിൽ LG W30 PRO ഫോണുകൾ പുറത്തിറക്കി ;വില 12,490 രൂപ

Updated on 30-Oct-2019

 

ബഡ്ജറ്റ് റെയിഞ്ചിൽ വീണ്ടും എൽജിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .എൽജിയുടെ ഏറ്റവും പുതിയ LG W30 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .എൽജിയുടെ W  സീരിയസ്സുകൾ ഈ വർഷം ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു .LG W30 PRO ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ട്രിപ്പിൾ ക്യാമറകളും ഡിസ്‌പ്ലേയും ആണ് .മറ്റു സവിശേഷതകൾ നോക്കാം .

LG W30 PRO

6.21 ഇഞ്ചിന്റെ  HD+ ഫുൾ വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് Qualcomm Snapdragon 632 ലാണ് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 9 പൈയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറുകൾ + 5 മെഗാപിക്സലിന്റെ സെക്കണ്ടറി സെൻസറുകൾ + 8 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4,050mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് .4G VoLTE,ഡ്യൂവൽ ബാൻഡ്  Wi-Fi, Bluetooth, GPS/ A-GPS, USB കൂടാതെ OTG സപ്പോർട്ട് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ തന്നെ  512GB വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണുള്ളത് .172.7 ഗ്രാം ഭാരമാണ് ഈ ഫോണുകൾക്കുള്ളത് .ഇതിന്റെ വിപണിയിലെ വില വരുന്നത്  Rs 12,490 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :