എൽജിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ LG W10 ജൂൺ 26നു ഇന്ത്യൻ വിപണിയിൽ?

Updated on 24-Jun-2019

 

 

എൽജിയുടെ W സീരിയസുകൾ വിപണിയിൽ എത്തുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ എൽജിയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .എൽജിയുടെ LG W10 എന്ന സ്മാർട്ട് ഫോണുകളാണ് ജൂൺ 26നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .അതിനു ശേഷം ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ സെയിലിനും എത്തുന്നതാണ് .ആവറേജ് സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .എൻട്രി ലെവൽ പ്രോസസറുകളിൽ തന്നെയാണ് LG W10 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് ട്രിപ്പിൾ പിൻ ക്യാമറയിൽ തന്നെയാണ് .കൂടാതെ NOTCH സ്ക്രീനും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളാണ് .720p 
 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അടുത്തുപോലെ തന്നെ 4,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് MediaTek Helio P22 പ്രൊസസ്സറുകളിലാണ് .ഈ മാസം അവസാനത്തോടുകൂടി ഈ  LG W10 സ്മാർട്ട് ഫോണുകളുടെ സെയിൽ ആമസോണിൽ പ്രതീക്ഷിക്കാവുന്നതാണ് .

https://twitter.com/stufflistings/status/1142131490421014528?ref_src=twsrc%5Etfw

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .മൂന്നു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതാണ് .ബ്ലൂ ,ബ്ലാക്ക് ,ഗ്രീൻ എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തിവന്നിട്ടില്ല .ജൂൺ 26 നു രാവിലെ 11.30 മണിയ്ക്ക് ന്യൂ ഡൽഹിയിൽ വെച്ചിട്ടാണ് ഇതിന്റെ ലോഞ്ച് നടക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :