എൽജിയുടെ W10 സ്മാർട്ട് ഫോണുകൾ 8100 രൂപയ്ക്ക് വാങ്ങിക്കാം

Updated on 03-Jul-2019

 

 

 

എൽജിയുടെ പുതിയ മൂന്ന് സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു എൽജി W10, W30, W30 Pro എന്നി മൂന്നു മോഡലുകളാണ് നിലവിൽ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .അടുത്ത സെയിൽ ജൂലൈ 10നു ഉച്ചയ്ക്ക് ൧൨ മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ആരംഭിക്കുന്നതാണ് .കൂടാതെ യെസ് ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .മറ്റു സവിശേഷതകൾ നോക്കാം 

LG W10 -സവിശേഷതകൾ 

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണിത് . 6.19 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . MediaTek’s Helio P22 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകളാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

LG W30-സവിശേഷതകൾ 

6.26  ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . MediaTek’s Helio P22 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകളാണ് .ട്രിപ്പിൾ  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 12 + 2  മെഗാപിക്സലിന്റെ ട്രിപ്പിൾ  പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

എന്നാൽ LG W30 Pro ഫോണുകൾക്ക് Qualcomm’s Snapdragon 632 പ്രോസസറുകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .13 + 8 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .6.21 ഇഞ്ചിന്റെ ഡിസ്‌പ്ലേ ,19:9 HD+ എന്നിവയാണുള്ളത് .ഈ മൂന്നു സ്മാർട്ട് ഫോണുകൾക്കും  4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് ഉള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :