3D ഡിസൈനിൽ LG VELVET ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയി

Updated on 27-Apr-2020
HIGHLIGHTS

എൽജിയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു

എൽജിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് എൽജിയുടെ LG VELVET എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളുടെ ഫീച്ചറുകൾ ഓൺലൈനിൽ ലീക്ക് ആകുകയുണ്ടായി .ലീക്ക് ആയ ഫീച്ചറുകൾ പ്രകാരം നാലു വ്യത്യസ്‍ത നിറങ്ങളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് .കൂടാതെ 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് എന്നാണ് .ഇപ്പോൾ ഇവിടെ LG VELVET ഫോണുകളുടെ ലീക്ക് ആയ ഫീച്ചറുകൾ നോക്കാം.

6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . 3D arc ലാണ് ഇത് പുറത്തുറങ്ങുന്നത് .കൂടാതെ Qualcomm Snapdragon 765 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തനം നടക്കുന്നത് .

https://twitter.com/Kuma_Sleepy/status/1253594862848339973?ref_src=twsrc%5Etfw

കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെവരെ റാംമ്മിൽ പുറത്തിറങ്ങുന്നുണ്ട് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

റിപ്പോർട്ടുകൾ പ്രകാരം ട്രിപ്പിൾ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സകൾ + 5 മെഗാപിക്സൽ ക്യാമറകൾ പിന്നിലും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിലും നൽകിയിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :