പുതിയ മിഡ് റേഞ്ച് 5G ഫോണുകളുമായി എൽജി എത്തിയിരിക്കുന്നു

പുതിയ മിഡ് റേഞ്ച് 5G ഫോണുകളുമായി എൽജി എത്തിയിരിക്കുന്നു
HIGHLIGHTS

എൽജിയുടെ പുതിയ സ്മാർട്ട് ഫോണുകൾ സൗത്ത് കൊറിയയിൽ പുറത്തിറങ്ങിയിരുന്നു

റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ മിഡ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ്

എൽജിയുടെ പുതിയ 5 ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ സൗത്ത് കൊറിയൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .5 ജി ടെക്ക്നോളജിയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ മിഡ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് എന്നാണ്

എൽജിയുടെ Q92 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ കൊറിയൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ Q92 എന്ന സ്മാർട്ട് ഫോണുകളുടെ വില വരുന്നത് US$420 ആണ് .അതായത് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 30000 രൂപയ്ക്കു അടുത്തുവരും .എൽജിയുടെ ഈ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ക്വാഡ് ക്യാമറ സെറ്റപ്പിലാണ് എത്തിയിരിക്കുന്നത് .

48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 765G പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ 4,000-mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo