ഡ്യൂവൽ സ്‌ക്രീനിൽ LG G8X THINQ ഫോണുകൾ പുറത്തിറക്കി ;വില RS 49,999

Updated on 23-Dec-2019
HIGHLIGHTS

SNAPDRAGON 855 പ്രൊസസ്സറുകളിൽ എൽജിയുടെ പുതിയ ഫോണുകൾ

 

എൽജിയുടെ ഏറ്റവും പുതിയ LG G8X സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു.ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഡ്യൂവൽ ഡിസ്‌പ്ലേയിൽ ആണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ  SNAPDRAGON 855  പ്രൊസസ്സറുകൾ ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഈ ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 49,999 രൂപയാണ് .മറ്റു സവിശേഷതകൾ നോക്കാം .

LG G8X THINQ-സവിശേഷതകൾ 

 6.4 ഇഞ്ചിന്റെ FHD+ ഫുൾ വിഷൻ  ഡിസ്‌പ്ലേ കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ എന്നിവയാണുള്ളത് .അതുപോലെ തന്നെ 19.5:9 ഡിസ്പ്ലേ റെഷിയോ കൂടാതെ 403ppi പിക്സൽ ഡെൻസിറ്റി എന്നിവയാണുള്ളത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം അതുപോലെ തന്നെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് . 

2TB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് . Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .LG G8X THINQ സ്മാർട്ട് ഫോണുകളുടെ  ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഡ്യൂവൽ ക്യാമറകളാണ് ഇതിനുള്ളത് .12 മെഗാപിക്സലിന്റെ പ്രൈമറി സെൻസറുകൾ + 13 മെഗാപിക്സലിന്റെ സെക്കണ്ടറി ക്യാമറ കൂടാതെ ൩൨ മെഗാപിക്സലിന്റെ സെൽഫി ക്യാമറ എന്നിവയാണ് ഇതിനുള്ളത് .

4000mAhന്റെ ബാറ്ററി ലൈഫും ഇതിനു ഇത് കാഴ്ചവക്കുന്നുണ്ട് .അതോടൊപ്പം Qualcomm Quick Charge 3.0 സപ്പോർട്ടും ഇതിനുണ്ട് .IP68 വാട്ടർ റെസിസ്റ്റന്റ് ,മികച്ച സൗണ്ട് ക്വാളിറ്റി കാഴ്ചവെക്കുന്ന 1.2W സ്പീക്കറുകൾ എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ ആണ് .Rs 49,999 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .Aurora Black എന്ന ഒരേ ഒരു കളറിൽ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :