ലെനോവയുടെ Z6 പ്രൊ ,K10 നോട്ട് കൂടാതെ A6 നോട്ട് നാളെ പുറത്തിറങ്ങുന്നു

Updated on 04-Sep-2019
HIGHLIGHTS

ലെനോവയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

 

ലെനോവയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .രണ്ടു നോട്ട് സീരിയസുകളും ഒരു പ്രൊ സീരിയസ്സുകളും ആണ് നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ലെനോവയുടെ Z6 പ്രൊ ,ലെനോവോ K10 നോട്ട് കൂടാതെ ലെനോവോ A6 നോട്ട് എന്നി മോഡലുകളാണ് പുറത്തിറങ്ങുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണിത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം.

ലെനോവയുടെ K10 നോട്ട് -സവിശേഷതകൾ 

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു മിഡ്റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .4050mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മണിക്കൂർ വരെയാണ് ഇതിന്റെ വീഡിയോ പ്ലേ ബാക്ക് കമ്പനി പറയുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .

16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ബ്ലാക്ക് നിറങ്ങളിൽ ആണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .

LENOVO A6 NOTE-സവിശേഷതകൾ 

6.1  ഇഞ്ചിന്റെ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . MediaTek Helio P22 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .14 മണിക്കൂർ വരെയാണ് ഇതിന്റെ വീഡിയോ പ്ലേ ബാക്ക് കമ്പനി പറയുന്നത് .ഡ്യൂവൽ  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കളുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :