48MP+2MP+16MP + 8MP ക്യാമറയിൽ ലെനോവോ Z6 പ്രൊ ഫ്ലിപ്പ്കാർട്ടിൽ എത്തി

48MP+2MP+16MP + 8MP ക്യാമറയിൽ ലെനോവോ Z6 പ്രൊ ഫ്ലിപ്പ്കാർട്ടിൽ എത്തി
HIGHLIGHTS

 

ലെനോവയുടെ ആദ്യത്തെ ക്വാഡ് ക്യാമറ സ്മാർട്ട് ഫോൺ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നുമാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .33,999 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ നാല് പിൻ ക്യാമറകൾ തന്നെയാണ് .48MP+2MP+16MP 8MP പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .മറ്റു സവിശേഷതകൾ നോക്കാം .

6.39  FHD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു ഫ്ലാഗ്ഷിപ്പ്  റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .ലെനോവയുടെ ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് ക്വാഡ് ക്യാമറയിൽ എത്തുന്ന z6 പ്രൊ മോഡലുകൾ .

48 മെഗാപിക്സൽ +2  മെഗാപിക്സൽ  + 16  മെഗാപിക്സൽ + 8  മെഗാപിക്സലിന്റെ നാല്  പിൻ ക്യാമറകളും കൂടാതെ 32  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ബ്ലാക്ക് നിറങ്ങളിൽ ആണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Qualcomm SDM855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാം ഉണ്ട് കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

512 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 33,999 രൂപമുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ No cost EMI,എക്സ്ചേഞ്ച് ഓഫറുകൾ & HDFC ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കായി 5 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നതാണ് .ക്വാഡ് ക്യാമറയിൽ പുറത്തിറങ്ങിയ ലെനോവയുടെ ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo