ലെനോവയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .LENOVO LEGION എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയും കാത്തിരിക്കുന്നത് .ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 16 ജിബിയുടെ റാംമിൽ വരെ പുറത്തിറങ്ങുന്നു എന്നാണ് സൂചനകൾ .ലോക വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു .16GB RAM/512GB വേരിയന്റുകൾക്ക് CNY 5999 രൂപയായിരുന്നു വില വന്നിരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ വി,എ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 67000 രൂപയ്ക്ക് അടുത്താണ് കാണിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
https://twitter.com/Sudhanshu1414/status/1324702371717423104?ref_src=twsrc%5Etfw
ഡിസ്പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.59 ഇഞ്ചിന്റെ Full HD+ഡിസ്പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 2340 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് ആണ് ഇതിനുള്ളത് .അടുത്തതായി ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 865 Plus ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ 8 ജിബിയുടെ റാം ,16 ജിബിയുടെ റാം 128 ജിബി സ്റ്റോറേജ് ,512 ജിബിയുടെ സ്റ്റോറേജുകളിൽ പ്രതീക്ഷിക്കാം .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 10 ൽ ആണ് ഈ ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 16 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .5,000mAhന്റെ ( 90W fast charging )ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .