16ജിബി റാംമ്മിൽ ലെനോവയുടെ കൊമ്പൻ സ്മാർട്ട് ഫോൺ എത്തുന്നു

16ജിബി റാംമ്മിൽ ലെനോവയുടെ കൊമ്പൻ സ്മാർട്ട് ഫോൺ എത്തുന്നു
HIGHLIGHTS

ലെനോവയുടെ പുതിയ ഗെയിമിംഗ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

LENOVO LEGION എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ എത്തുന്നത്

ലെനോവയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .LENOVO LEGION  എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയും കാത്തിരിക്കുന്നത് .ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 16 ജിബിയുടെ റാംമിൽ വരെ പുറത്തിറങ്ങുന്നു എന്നാണ് സൂചനകൾ .ലോക വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു .16GB RAM/512GB വേരിയന്റുകൾക്ക് CNY 5999 രൂപയായിരുന്നു വില വന്നിരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ വി,എ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 67000 രൂപയ്ക്ക് അടുത്താണ് കാണിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.59 ഇഞ്ചിന്റെ Full HD+ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 2340 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് ആണ് ഇതിനുള്ളത് .അടുത്തതായി ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 865 Plus ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ 8 ജിബിയുടെ റാം ,16 ജിബിയുടെ റാം 128 ജിബി സ്റ്റോറേജ് ,512 ജിബിയുടെ സ്റ്റോറേജുകളിൽ പ്രതീക്ഷിക്കാം .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 10 ൽ ആണ് ഈ ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 16 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .5,000mAhന്റെ ( 90W fast charging )ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo