ലെനോവയുടെ K10 നോട്ട് സ്മാർട്ട് ഫോണുകൾ ആദ്യ സെയിൽ ഇന്ന് ഫ്ലിപ്പ്കാർട്ടിൽ

Updated on 16-Sep-2019
HIGHLIGHTS

ഉച്ചയ്ക്ക് 12മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

 

ലെനോവയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നു .ലെനോവയുടെ K10 നോട്ട് എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഫ്ലാഷ് സെയിലിനു എത്തുന്നത് .13999 രൂപമുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .രണ്ടു വേരിയന്റുകൾ ഇന്ന് ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു മിഡ്റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .4050mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മണിക്കൂർ വരെയാണ് ഇതിന്റെ വീഡിയോ പ്ലേ ബാക്ക് കമ്പനി പറയുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .

16 മെഗാപിക്സൽ പ്രൈമറി ക്യാമറ  + 8 മെഗാപിക്സൽ 2x optical zoom  + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ബ്ലാക്ക് നിറങ്ങളിൽ ആണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാം ഉണ്ട് കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

കൂടാതെ 4 ജിബിയുടെ റാം & 32 ജിബിയുടെ മറ്റൊരു സ്റ്റോറേജ് വേരിയന്റുകൾ കൂടി പുറത്തിറങ്ങിയട്ടുണ്ട് .ഈ 4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :