ഡ്യൂവൽ ക്യാമറയിൽ ലെനോവയുടെ A6 നോട്ട് പുറത്തിറക്കി ,വില 7999 രൂപ

Updated on 05-Sep-2019

 

ലെനോവയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .ലെനോവയുടെ A6 നോട്ട് എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .7999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

6.1  ഇഞ്ചിന്റെ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . MediaTek Helio P22 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .14 മണിക്കൂർ വരെയാണ് ഇതിന്റെ വീഡിയോ പ്ലേ ബാക്ക് കമ്പനി പറയുന്നത് .പിന് ഭാഗത്തായാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് .

ഡ്യൂവൽ  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കളുള്ളത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകൾക്കുള്ളത് .

കൂടാതെ മൈക്രോ SD കാർഡുകൾ ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ബ്ലാക്ക് കൂടാതെ ബ്ലൂ എന്നി നിറങ്ങളിലായാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് 7999 രൂപയാണ് .സെപ്റ്റംബർ 11നു ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ജിയോയുടെ ഉപഭോതാക്കൾക്ക് 2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :