LAVA Z71 സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില 6299 രൂപ

Updated on 17-Jan-2020
HIGHLIGHTS

 

ലാവയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഫേസ് അൺലോക്കിങ് സംവിധാനവും കൂടാതെ ആൻഡ്രോയിഡിന്റെ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ആണ് നൽകിയിരിക്കുന്നത് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 6299 രൂപയാണ് .മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6299 രൂപയാണ് വില വരുന്നത് .കൂടാതെ ജിയോയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം 1200 രൂപയുടെ ക്യാഷ് ബാക്കും കൂടാതെ  50GB യുടെ ഡാറ്റയും TC അനുസരിച്ചു ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഗൂഗിൾ അസിസ്റ്റന്റ് കീ സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .

 5.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 1520 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .അതുപോലെ തന്നെ 19.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .MediaTek Helio A22 പ്രോസസറുകളിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളിൽ ആണ് ലാവയുടെ ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .

13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3200mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4ജി VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ജിയോയുടെ ഉപഭോതാക്കൾക്ക് 1200 രൂപയുടെ ക്യാഷ് ബാക്കും കൂടാതെ  50GB യുടെ ഡാറ്റയും TC അനുസരിച്ചു ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :